പെട്രോള്‍ വില വര്‍ധിച്ചു; ഡീസല്‍ വില കുറഞ്ഞു
ദില്ലി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി നിശ്ചയിച്ചു. പെട്രോള്‍ വില ലിറ്ററിന് 28 പൈസ കൂട്ടിപ്പോള്‍. ഡീസലിന് 6 പൈസ കുറച്ചു. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. രണ്ടാഴ്ച മുന്‍പും പെട്രോള്‍ വില 58 പൈസ വര്‍ധിപ്പിച്ചിരുന്നു. അന്ന് ഡീസല്‍ വില 31 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു.

അസംസ്‌കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര വിലയിലുണ്ടായ ഏറ്റക്കുറച്ചിലും രൂപ ഡോളര്‍ കൈമാറ്റത്തിലുണ്ടായ മാറ്റവുമാണ് പെട്രോള്‍ വിലയെ ബാധിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.












Click it and Unblock the Notifications