Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 4 രൂപ, ഡീസലിന് 4.10 രൂപ; വലഞ്ഞ് ജനങ്ങള്‍

ന്യൂദല്‍ഹി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിനും ഡീസലിനും വര്‍ധിച്ചത് നാല് രൂപ. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച വില വര്‍ധനവ് ഒരു ദിവസമൊഴികെ എല്ലാ ദിവസവും രേഖപ്പെടുത്തിയിരുന്നു. ഇന്ന് പെട്രോളിന് 30 പൈസയും ഡീസലിന് 35 പൈസയും വര്‍ധിച്ചു. ഇതോടെ ഒരാഴ്ചയില്‍ പെട്രോളിന് 4 രൂപയും ഡീസലിന് 4.10 രൂപയും വര്‍ധിച്ചു. സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 99 രൂപ 41 പൈസയാണ് പുതിയ വില. ഡീസല്‍ നിരക്ക് ലിറ്ററിന് 90.42 രൂപയില്‍ നിന്ന് 90.77 രൂപയായി ഉയര്‍ന്നു.

കൊച്ചിയില്‍ ഇന്ന് പെട്രോളിന് 108 രൂപ 51 പൈസയും ഡീസലിന് 95.37 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 108.81 രൂപയും ഡീസലിന് 96.03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 110.63 രൂപയും ഡീസലിന് 97.72 രൂപയുമായി രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, പ്രാദേശിക നികുതി അനുസരിച്ച് ഓരോ സംസ്ഥാനത്തിനും വ്യത്യാസമുണ്ട്. മാര്‍ച്ച് 22 നാണ് നിരക്ക് പരിഷ്‌കരണത്തില്‍ നാലര മാസത്തെ നീണ്ട ഇടവേള അവസാനിപ്പിച്ചത്. ഇതിന് ശേഷം വിലയില്‍ ആറാമത്തെ വര്‍ദ്ധനവാണിത്. ആദ്യത്തെ നാല് തവണ, ലിറ്ററിന് 80 പൈസയാണ് വര്‍ധിപ്പിച്ചിരുന്നത്.

1

2017 ജൂണില്‍ പ്രതിദിന വില പരിഷ്‌കരണം അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഒറ്റ ദിവസത്തെ വര്‍ധനയായിരുന്നു ഇത്. ഞായറാഴ്ച, പെട്രോള്‍ വില ലിറ്ററിന് 50 പൈസയും ഡീസലിന് 55 പൈസയും വര്‍ദ്ധിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില മരവിപ്പിച്ചിരുന്നു. ഇതിനിടെ അസംസ്‌കൃത എണ്ണ വില ബാരലിന് ഏകദേശം 30 ഡോളര്‍ വര്‍ദ്ധിച്ചു. മാര്‍ച്ച് 10 ന് വോട്ടെണ്ണലിന് രണ്ടാഴ്ചക്ക് ശേഷമാണ് നിരക്ക് പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നത്.

Recommended Video

cmsvideo
    രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി
    2

    137 ദിവസത്തെ ഇടവേളയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറില്‍ നിന്ന് 120 ഡോളറായി ഉയര്‍ന്നതിനാല്‍ ചില്ലറ വില്‍പ്പന വിലയിലെ വര്‍ദ്ധനവ് വളരെ വലുതാണ്. തിരഞ്ഞെടുപ്പ് കാലത്ത് പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്തുന്നതിന് സംസ്ഥാന റീട്ടെയിലര്‍മാര്‍ക്ക് 2.25 ബില്യണ്‍ ഡോളര്‍ (19,000 കോടി രൂപ) വരുമാനം നഷ്ടപ്പെട്ടതായി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. എണ്ണക്കമ്പനികള്‍ 'ഡീസല്‍ വില ലിറ്ററിന് 13.1-24.9 രൂപയും പെട്രോളിന് ലിറ്ററിന് 10.6-22.3 രൂപയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

    3

    അടിസ്ഥാന ക്രൂഡ് വില ബാരലിന് 100-120 ഡോളറാണ്, എന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറയുന്നത്. റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലും എണ്ണവില കുതിച്ചുയരുകയാണ്. വരും നാളുകളിലും ഇന്ധനവില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തെ തുടര്‍ന്ന് ഇടയ്ക്ക് 130 ഡോളര്‍ പിന്നിട്ട രാജ്യാന്തര എണ്ണവില 100 ഡോളറിലേക്കു താഴ്ന്നിരുന്നെങ്കിലും നിലവില്‍ 120 ഡോളറിലാണ്. ഉപരോധങ്ങളെ തുടര്‍ന്ന് റഷ്യന്‍ എണ്ണ കെട്ടിക്കിടക്കുന്നതാണ് ഇന്ത്യയ്ക്ക് ഏക പ്രതീക്ഷ നല്‍കുന്നത്.

    4

    യൂറോപ്പിലെ എണ്ണ ആവശ്യകതയുടെ 40 ശതമാനത്തിലധികം നിറവേറ്റിയിരുന്ന റഷ്യ കുറഞ്ഞ നിരക്കില്‍ ഇന്ത്യയ്ക്ക് എണ്ണ നല്‍കാമെന്ന് വാഗ്ദാനം ചെയുന്നുണ്ട്. നിലവില്‍ 80 ശതമാനത്തിലധികം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലേക്കു റഷ്യന്‍ എണ്ണയെത്തിയാല്‍ ഇന്ധനവിലയും പണപ്പെരുപ്പവും ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തല്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+