Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍ വില വര്‍ദ്ധിച്ചു, ഡീസല്‍ വിലയില്‍ മാറ്റമില്ല

ദില്ലി: രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍ വിലയില്‍ വര്‍ദ്ധന. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ദില്ലി, കൊല്‍ക്കത്ത, ബംഗളൂരു എന്നീ പ്രധാന നഗരങ്ങളില്‍ ചൊവ്വാഴ്ച പെട്രോളിന് 11 പൈസയാണ് വര്‍ദ്ധിച്ചത്. ആഗസ്റ്റ് 16 മുതലാണ് പെട്രോള്‍ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ ആംരഭിച്ചത്. ആഗസ്റ്റ് 19ന് ഒഴികെ ബാക്കിയുള്ള എല്ലാ ദിവസങ്ങളിലും പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ദില്ലിയില്‍ 1.3 രൂപയാണ് പെട്രോളിന് വര്‍ദ്ധിച്ചത്. മുംബൈയില്‍ ഇത് 1.2 രൂപയും.

price

Recommended Video

cmsvideo
    പെട്രോൾ- ഡീസൽ വിലയും കൊറോണയും മോദി അൺലോക്ക് ചെയ്തു | Oneindia Malayalam

    വില ദിവസേന വര്‍ദ്ധിക്കുന്നതോടെ ദില്ലിയില്‍ ഇന്ന് പെട്രോളിന് 81.43 പൈസയും മുംബൈയില്‍ 88.39 രൂപയും ആയി. മറ്റ് പ്രധാന നഗരങ്ങളിലെ വിലവിവരങ്ങള്‍ ഇങ്ങനെ, ചെന്നൈ- 84.73 രൂപ, കൊല്‍ക്കത്ത- 84.24 രൂപ, ഹൈദരാബാദ്- 84.94, ബംഗളൂരു-84.39, നോയിഡ- 82.09 രൂപ, തിരുവനന്തപുരം-83.56 രൂപയുമാണ്.

    അതേസമയം, ഡീസല്‍ വിലയില്‍ കഴിഞ്ഞ ഒരു മാസമായി മാറ്റമില്ല. ദില്ലയില്‍ ഡിസലിന് ഇപ്പോഴത്തെ വില 73.56 രൂപയായി തുടരുകയാണ്. ഒരു മാസത്തോളം ഇവിടെ പെട്രോള്‍ വിലയേക്കാള്‍ മറികടവ്വായിരുന്നു ഡീസല്‍ വിലയുണ്ടായിരുന്നത്. എന്നാല്‍ ജൂലൈ 31ഓടെ ഡീസല്‍ വില കുത്തനെ ഇടിയുകയായിരുന്നു. ആഗോളവിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍-രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+