കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നില്ല; 95 ശതമാനം പേര്‍ക്കും പെട്രോളിന്റെ ആവശ്യവുമില്ല: മന്ത്രി

Google Oneindia Malayalam News

ലക്‌നൗ: രാജ്യത്ത് പെട്രോള്‍ വില വര്‍ധിക്കുന്നില്ലെന്ന് യുപി മന്ത്രി ഉപേന്ദ്ര തിവാരി പറഞ്ഞു. രാജ്യത്ത് 95 ശതമാനം പേര്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്നും കാര്‍ ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ജാലാവുനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളോഹരി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന വില വര്‍ധന വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ 100 കോടി ഡോസ് വാക്സിന്‍ നല്‍കി. കൊവിഡ് ബാധിച്ചവര്‍ക്ക് സൗജന്യമായി ചികിത്സയും നല്‍കി.

up

'നഷ്ടപ്പെട്ട കുഞ്ഞിനോട് നിങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടോ'; ഡിംപിളിനെ അധിക്ഷേപിച്ച് കമന്റ്; ചുട്ടമറുപടി'നഷ്ടപ്പെട്ട കുഞ്ഞിനോട് നിങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടോ'; ഡിംപിളിനെ അധിക്ഷേപിച്ച് കമന്റ്; ചുട്ടമറുപടി

വിദ്യാഭ്യാസവും ചികിത്സയും മരുന്നുമടക്കമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാനായി വാക്‌സിന്‍ വാങ്ങുന്നത് ഇന്ധന നികുതിയില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ടാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി രാമേശ്വര്‍ തേലി പറഞ്ഞു. ഈ മാസം മുതല്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന വാക്‌സിന് ടാക്‌സ് ഈടാക്കുന്നുണ്ട്. നിങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ തരുമ്പോള്‍ അതിനുള്ള പണം എവിടുന്നാണ് ലഭിക്കുക. ജനങ്ങളാരും പണം നല്‍കിയിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ട സൗജന്യ വാക്‌സിന്‍ വിതരണത്തിനായി അത് വാങ്ങുവാന്‍ പണം കണ്ടെത്തിയത് ഇന്ധനത്തില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്.

 വിടി ബല്‍റാം കെപിസിസി വൈസ് പ്രസിഡന്റ്; 23 ജനറല്‍ സെക്രട്ടറിമാര്‍, മുഴുവന്‍ ഭാരവാഹികളുടെയും പട്ടിക വിടി ബല്‍റാം കെപിസിസി വൈസ് പ്രസിഡന്റ്; 23 ജനറല്‍ സെക്രട്ടറിമാര്‍, മുഴുവന്‍ ഭാരവാഹികളുടെയും പട്ടിക

അന്താരാഷ്ട്ര വിപണിയിലും സമീപകാലത്ത് ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയാണ്. ഇന്ധന വില വര്‍ധനവ് വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. ഇന്ധന വില വര്‍ധനവ് തടയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യ ഉയര്‍ന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും എതിര്‍ത്തു. അടിക്കടി ഉയരുന്ന പാചക വാതക വിലയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കോവിഡിനിടയിലും ഇന്ധന വിലയിലുണ്ടായ വര്‍ധനവ് രാജ്യത്തെ ജനങ്ങളുടെ കീശകാലിയാക്കുകയാണ് ചെയ്തത്. ഇന്ധന വില വര്‍ധനവ് സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായി. രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു.

 മഴ തുടരും; ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ അവിടെ തുടരണെമെന്ന് മന്ത്രി വീണാ ജോര്‍ജ് മഴ തുടരും; ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ അവിടെ തുടരണെമെന്ന് മന്ത്രി വീണാ ജോര്‍ജ്

നിലവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധന വില. രാജ്യത്ത് ഇന്ധന വില 200ലെത്തിയാല്‍ ബൈക്കില്‍ മൂ്‌നന് പേര്‍ക്ക് പോകാനുള്ള അനുമതി നല്‍കുമെന്ന് ബിജെപി നേതാവ് പറഞ്ഞു. അസം ബിജെപി അധ്യക്ഷന്‍ ബബീഷ് കലിതയാണ് പ്രസ്ഥാവനയില്‍ പറഞ്ഞത്. വാഹന നിര്‍മ്മാതാക്കള്‍ മൂന്ന് പേര്‍ക്കിരിക്കാന്‍ പറ്റുന്ന രീതിയില്‍ വാഹനങ്ങളുടെ സീറ്റ് ക്രമീകരിക്കണമെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ പറഞ്ഞു.പെട്രോള്‍ വില 200 ല്‍ എത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ ഒരേസമയം മൂന്നു പേരെ യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണം. വാഹനനിര്‍മാതാക്കള്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന രീതിയില്‍ വാഹനത്തിന്റെ സീറ്റുകള്‍ ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഭക്ഷ്യ എണ്ണയുടെ വില വര്‍ദ്ധന കുറയാന്‍ സംസ്ഥാനത്ത് കൂടുതല്‍ കടുക് കൃഷി ആരംഭിക്കുന്നതോടെ ഭക്ഷ്യ എണ്ണയുടെ വില കുറയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇന്ധന വിലര്‍ധനവ് ദിനം പ്രതി വര്‍ധിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 100 കടന്നു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 112.4 രൂപയാണ് വില. ഡീസലിന് 103.26 രൂപയും.

Recommended Video

cmsvideo
പാവപ്പെട്ടവരെ ദുരിതത്തിലാക്കി ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

കേരളത്തിൽ നിന്നുള്ളവർക്കുള്ള ആർടിപിസിആർ നിബന്ധന പിൻവലിച്ചേക്കും; ചീഫ് സെക്രട്ടറിയെ കണ്ട് ടി സിദ്ധിഖ്കേരളത്തിൽ നിന്നുള്ളവർക്കുള്ള ആർടിപിസിആർ നിബന്ധന പിൻവലിച്ചേക്കും; ചീഫ് സെക്രട്ടറിയെ കണ്ട് ടി സിദ്ധിഖ്

English summary
petrol price not hike in india uttar pradesh minister upendra thivari said;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X