കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന് വില കുറഞ്ഞേക്കും! നികുതി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം, ബജറ്റിൽ കലങ്ങി തെളിയും...

ഇക്കാര്യം സൂചിപ്പിച്ച് പെട്രോളിയം മന്ത്രാലയം കേന്ദ്ര ധനമന്ത്രിക്ക് നിവേദനവും നൽകി.

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിനിടെ എക്സൈസ് തീരുവ കുറക്കണമെന്ന് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് പെട്രോളിയം മന്ത്രാലയം കേന്ദ്ര ധനമന്ത്രിക്ക് നിവേദനവും നൽകി.

അഭിരാമി തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് പോലീസ്; അങ്ങനയല്ലെന്ന് ബന്ധുക്കളും... അഭിരാമി തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് പോലീസ്; അങ്ങനയല്ലെന്ന് ബന്ധുക്കളും...

മകളുടെ വിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതെന്ന് പി കരുണാകരൻ എംപി; പ്രചരിക്കുന്ന വാർത്തകൾ തെറ്റ്...മകളുടെ വിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതെന്ന് പി കരുണാകരൻ എംപി; പ്രചരിക്കുന്ന വാർത്തകൾ തെറ്റ്...

ഇത്തവണത്തെ പൊതു ബജറ്റിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചുള്ള പ്രഖ്യാപനമുണ്ടാകണമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ആവശ്യം. മോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോഴുള്ളത്. അതിനാൽ ഇനിയെങ്കിലും എക്സൈസ് തീരുവ കുറച്ചില്ലെങ്കിൽ സർക്കാരിനെ ബാധിക്കുമെന്നും പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

നികുതി...

നികുതി...

ദക്ഷിണേഷ്യയിൽ പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വില ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. പെട്രോൾ വിലയിൽ സർക്കാർ നിയന്ത്രണം എടുത്തുകളഞ്ഞതും എക്സൈസ് തീരുവ കുറയ്ക്കാത്തതുമാണ് വൻ വില വർദ്ധനവിന് കാരണം.

ഉയർത്തിയത്...

ഉയർത്തിയത്...

രാജ്യത്തെ പെട്രോൾ വിലയുടെ 40-50 ശതമാനം നികുതിയാണെന്നതാണ് മറ്റൊരു പ്രത്യേകത. 2014 നവംബറിനും 2016 ഡിസംബറിനുമിടയിൽ ഒമ്പത് തവണയാണ് എക്സൈസ് തീരുവ വർദ്ധിപ്പിച്ചത്. എന്നാൽ നികുതി കുറച്ചതാകട്ടെ ഒരു തവണ മാത്രവും.

കുറയുമെങ്കിലും...

കുറയുമെങ്കിലും...

എക്സൈസ് തീരുവ കുറയ്ക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വരുമാനത്തെ വലിയതോതിൽ ബാധിക്കുമെന്നും തീർച്ചയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 5.2 ലക്ഷം കോടി രൂപയാണ് പെട്രോളിയം നികുതിയിലൂടെ കേന്ദ്രത്തിന്റെ വരുമാനം.

 രക്ഷയില്ല...

രക്ഷയില്ല...

എന്നാൽ പെട്രോൾ, ഡീസൽ വില കുത്തനെ വർദ്ധിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയതോടെയാണ് പെട്രോളിയം മന്ത്രാലയം നികുതി കുറയ്ക്കാൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പെട്രോൾ വില വർദ്ധിക്കുന്നത് കേന്ദ്ര സർക്കാരിൻ‍റെ പ്രതിച്ഛായക്കും കോട്ടം തട്ടിച്ചിരുന്നു.

English summary
petrol price; petroleum ministry submitted a request to finance ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X