Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു; പ്രീമിയം പെട്രോളിന് ഇന്ന് മുതല്‍ 2 രൂപയിലേറെ കൂട്ടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ധന വില വര്‍ധിപ്പിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് 2.35 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇറാനില്‍ യുഎസ് - ഇസ്രായേല്‍ ആക്രമണം മൂലമുണ്ടായ മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിതരണം തടസപ്പെട്ട സാഹചര്യത്തില്‍ ആണ് നടപടി. പുതിയ വില നിലവാരം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും എന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

ബിപിസിഎല്ലിന്റെ സ്പീഡ്, എച്ച്പിസിഎല്ലിന്റെ പവര്‍, ഐ ഒ സി എല്ലിന്റെ എക്‌സ്പി95 എന്നിവയുടെ വില ലിറ്ററിന് 2.09 മുതല്‍ 2.35 ആയി വര്‍ദ്ധിപ്പിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൊഹാലി പെട്രോള്‍ പമ്പ് അസോസിയേഷന്‍ പഞ്ചാബ് പ്രസിഡന്റ് അര്‍ഷ്വീന്ദര്‍ മോംഗിയയും വില വര്‍ധനവ് സ്ഥിരീകരിച്ചു. നേരത്തെ പ്രീമിയം പെട്രോളിന്റെ നിരക്ക് 105.16 ആയിരുന്നു, ഇപ്പോള്‍ 107.13 ആയി.

Petrol Price

അതേസമയം സാധാരണ പെട്രോളിന്റെ വിലയില്‍ നിലവില്‍ മാറ്റമൊന്നുമില്ല. ഫെബ്രുവരി 28 ന് ഇറാനില്‍ നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റിനെ അസാധാരണമായ തരത്തിലാണ് ബാധിച്ചത്. ഇത് മുഴുവന്‍ ഗള്‍ഫ് മേഖലയെയും ബാധിക്കുകയും ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് വഹിക്കുന്ന പ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്കിനെ ഏതാണ്ട് അടച്ചുപൂട്ടുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) കേന്ദ്രമായ ഖത്തറില്‍ ഇറാന്‍ ആക്രമണം നടത്തുകയും മേഖലയിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ആഗോളതലത്തില്‍ എണ്ണ, വാതക വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അതേസമയം, ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ അമേരിക്കയുടെ 'വലിയ പ്രഹരം' നേരിടേണ്ടിവരുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. സൗത്ത് പാര്‍സ് വാതക കേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഖത്തറിലെ വലിയ റാസ് ലഫാന്‍ എല്‍എന്‍ജി കേന്ദ്രത്തെ ഇറാന്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് യൂറോപ്യന്‍ വാതക വില 35 ശതമാനം ഉയര്‍ന്നപ്പോള്‍ അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് വില 10 ശതമാനം ഉയര്‍ന്നു.

രാജ്യത്തിന്റെ ആഭ്യന്തര പ്രകൃതി വാതകത്തിന്റെ 70 ശതമാനവും വിതരണം ചെയ്യുന്ന സൗത്ത് പാര്‍സില്‍ ആക്രമണം നടത്തിയത് 'വലിയ തെറ്റ്' ആണെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+