കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ ഡീസല്‍ വില വീണ്ടും ഉയര്‍ത്തി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ വീണ്ടും വര്‍ധന വരുത്തി. പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും ഡീസല്‍ ലിറ്ററിന് 1 രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഡോളര്‍ രൂപ വിനിമയ നിരക്കിലെ വ്യത്യാസമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് കമ്പനികളുടെ വാദം.

രണ്ട് ആഴ്ച കൂടുമ്പോഴാണ് എണ്ണക്കമ്പനികള്‍ അവലോകന യോഗം ചേര്‍ന്ന് പെട്രോള്‍ ഡീസല്‍ വില പുനര്‍നിര്‍ണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച എണ്ണക്കമ്പനികള്‍ നടത്തിയ അവലോകന യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. പുതുക്കിയ വില പ്രകാരം രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 65.55 പൈസയായി. ഡീസല്‍ വില 55.19 ആയും ഉയര്‍ന്നു.

 pertol-pump

മെയ് ഒന്നിന് ശേഷം തുടര്‍ച്ചയായ നാലാമത്തെ തവണയാണ് പെട്രോള്‍ ഡീസല്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ ജൂണ്‍ 1ന് ഒരു ലിറ്റര്‍ പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയും വര്‍ധിപ്പിച്ചിരുന്നു. നാലു തവണയായുള്ള വര്‍ധനവ് പ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് 4.52 രൂപയും ഡീസലിന് 7.72 രൂപയും വര്‍ധിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞുവരുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിലൂടെ ലഭിക്കുന്ന അധിക വരുമാനം സാമ്പത്തിക സുസ്ഥിരതയ്ക്കുവേണ്ടിയും അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടിയും ഉപയോഗിക്കുമെന്നാണ് സര്‍ക്കാരിന്റെ ന്യായവാദം.

English summary
Petrol price up by 5 paise, diesel by Rs 1.26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X