'അമ്മയില്ലാത്ത കുറവ്' അനുഭവിച്ചു തുടങ്ങി!തമിഴ്‌നാട്ടില്‍ പെട്രോളിനും ഡീസലിനും വിലകൂടി
പെട്രോള്‍ ലിറ്ററിന് 3.78 രൂപയും, ഡീസല്‍ ലിറ്ററിന് 1.70 രൂപയുമാണ് കൂടിയത്.
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ധന വില കൂടി. വാറ്റ് നികുതി സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചതോടെയാണ് പെട്രോളിനും ഡീസലിനും വില കൂടിയത്. പെട്രോള്‍ ലിറ്ററിന് 3.78 രൂപയും, ഡീസല്‍ ലിറ്ററിന് 1.70 രൂപയുമാണ് കൂടിയത്. ഇതോടെ തമിഴ്‌നാട്ടില്‍ പെട്രോളിന് ലിറ്ററിന് 75 രൂപയായി ഉയര്‍ന്നു.
പെട്രോളിനും ഡീസലിനുമുള്ള വാറ്റ് ഉയര്‍ത്തുന്നതിനെതിരെ തമിഴ്‌നാട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. പെട്രോളിനും ഡീസലിനും വാറ്റ് വര്‍ദ്ധിപ്പിച്ചത് ജനജീവിതത്തെ കാര്യമായി ബാധിക്കുമെന്നാണ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നത്. ഇത് എല്ലാ മേഖലകളിലും വിലക്കയറ്റത്തിന് വഴിയൊരുക്കയും ചെയ്യും.

പെട്രോളിന്റെ വാറ്റ് 27 ശതമാനത്തില്‍ നിന്ന് 34 ശതമാനമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡീസലിനുള്ള വാറ്റ് 21.4 ശതമാനത്തില്‍ നിന്നും 25 ശതമാനമായും ഉയര്‍ത്തി. ഡീസല്‍ വില വര്‍ദ്ധിച്ചതോടെ പച്ചക്കറിക്കും അരിയ്ക്കും വില കൂടുമെന്ന് തീര്‍ച്ചയാണ്. തമിഴ്‌നാട്ടിലെ ഇന്ധന വില വര്‍ദ്ധനവ് കേരളത്തെയും ബാധിക്കും. തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറിയുമായി വരുന്ന ലോറികള്‍ അവിടെ നിന്ന് ഇന്ധനം നിറച്ചാണ് വരുന്നത്.തമിഴ്‌നാട്ടില്‍ ഇതുവരെ പെട്രോളിനും ഡീസലിനും കേരളത്തിലേതിനെക്കാള്‍ നാല് രൂപയോളം കുറവായിരുന്നു. ഇന്ധനവില വര്‍ദ്ധിച്ചതോടെ കേരളത്തിലെത്തുന്ന പച്ചക്കറിക്കും മറ്റും വിലകൂടും.












Click it and Unblock the Notifications