പെട്രോൾ വില കുറച്ച് തമിഴ്നാട്: ലിറ്ററിന് മൂന്ന് രൂപ കുറയും, ആദ്യബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ
ചെന്നൈ: ഇന്ധവില വർധനവിനിടെ ജനങ്ങൾക്ക് ആശ്വാസപ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ പെട്രോൾ വില മൂന്ന് രൂപ കുറച്ചതായി ധനമന്ത്രി പളനിവേൽ ത്യാഗരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റ് മൂന്നിന് ആദ്യ ബജറ്റ് പ്രസംഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇത് നടപ്പിലാക്കുന്നതിലൂടെ 1,160 രൂപയുടെ നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
അമ്മയുടെ സുന്ദരിക്കുട്ടി; കാജൽ അഗർവാളിനെ ഒരുക്കി അമ്മ, ചിത്രങ്ങൾ

നികുതിയിനത്തിൽ മൂന്ന് രൂപ കുറയ്ക്കുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകിയിട്ടുള്ള നിർദേശം അനുസരിച്ചാണ് വിലകുറയ്ക്കുന്നതെന്നാണ് ധനമന്ത്രി പളനിവേൽ രാജൻ അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത് എണ്ണക്കമ്പനികൾ വൻതോതിൽ ഇന്ധനവില വർധിപ്പിച്ചിട്ടുള്ളത്. ഇതോടെ പല ഇന്ത്യൻ നഗരങ്ങളിലും ഇന്ധനവില 100 രൂപ കടന്നിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ കുറവ് വരുത്താൻ എണ്ണക്കമ്പനികൾ തയ്യാറായിരുന്നില്ല.

പെട്രോൾ, ഡീസൽ വിലകൾ ആഴ്ചകളായി റെക്കോർഡ് വർധനവോടെയാണ് മുന്നോട്ടുപോകുന്നത്. അവ മാറ്റമില്ലാതെ തുടരുമ്പോഴും വില കുറയ്ക്കാൻ രാജ്യത്തെ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. വെള്ളിയാഴ്ച പെട്രോളിന് ലിറ്ററിന് 102.49 രൂപയും ഡീസലിന് ലിറ്ററിന് 94.39 രൂപയുമായിരുന്നു വില. പെട്രോളിന്റെ അടിസ്ഥാന വിലയ്ക്ക് പുറമെ, കേന്ദ്ര -സംസ്ഥാന സർക്കാരുകളും അതത് നികുതികൾ ചേർക്കുന്നു. ഇതിൽ വലിയൊരു ഭാഗം കേന്ദ്ര സർക്കാർ ചുമത്തുന്നു. ഈ സാഹചര്യത്തിൽ, 3 രൂപ വെട്ടിക്കുറക്കുന്നത് സംസ്ഥാന സർക്കാർ ഈടാക്കുന്നതിൽ നിന്നായിരിക്കും, കൂടാതെ അത് വഹിക്കുകയും ചെയ്യും.

നിലവിലെ സാഹചര്യത്തിൽ വാറ്റ് കുറയ്ക്കാൻ സാധിക്കില്ലെന്ന് കഴിഞ്ഞ മാസം മാധ്യമപ്രവർത്തകരോട് ധനമന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ നികുതികളാണ് ഇതിന്റെ വലിയൊരു ഭാഗമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. എന്തുകൊണ്ടാണ് (സംസ്ഥാനത്തിന്) നികുതി (പെട്രോൾ/ഡീസൽ) കുറയ്ക്കാനാകാത്തതെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. നികുതിയായി ചുമത്തുന്ന 32.90 രൂപയുടെ നികുതിയിൽ 31.50 രൂപയും കേന്ദ്രസർക്കാരാണ് എടുക്കുന്നത്. ഈ തുക സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നില്ലെന്നും "അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ മാത്രമേ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് വെട്ടിക്കുറയ്ക്കൂ എന്ന് 2021 ജൂണിൽ മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയുടെ ഭാഗമായി, ഡിഎംകെ മുന്നോട്ടുവെച്ച പ്രധാന വാഗ്ധാനങ്ങളിലൊന്ന് പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 4 രൂപയും കുറയ്ക്കുമെന്നായിരുന്നു. ചില വാഗ്ദാനങ്ങൾ അടിയന്തിരമായി പൂർണ്ണമായി നിറവേറ്റാനാകില്ലെന്ന് പിന്നീട് മന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ 41 ദിവസത്തേക്ക് പെട്രോൾ വില വർദ്ധിച്ചിരുന്നു. എല്ലാ മെട്രോകളിലും 100 രൂപയ്ക്ക് മുകളിലാണ് ഇന്ധനവില എത്തിനിൽക്കുന്നത്.

സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ഗർഭകാലാവധി 12 മാസമായി തമിഴ്നാട് സർക്കാർ ഉയർത്തിയിട്ടുണ്ട്. പുതിയ ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുള്ളത്. സ്ത്രീ സംരംഭകർക്ക് 2,756 കോടി രൂപ വായ്പയായി നൽകുമെന്നും സംസ്ഥാനത്തെ മുസ്ലിം പള്ളികൾ, കൃസ്ത്യൻ പള്ളികൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി ആര് കോടി രൂപയും സർക്കാർ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഭിന്നലിംഗക്കാർക്കും എസ് ടി വിഭാഗങ്ങൾക്കുമായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications