കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില പതിനേഴു വര്‍ഷത്തെ താഴ്ന്ന നിലയില്‍

  • By Anwar Sadath
Google Oneindia Malayalam News

കാന്‍ബറ: അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഉയരുകയാണ്. എന്നാല്‍, മറ്റു രാജ്യങ്ങളിലെ സ്ഥിതി ഇതല്ല. ക്രൂഡ് ഓയിലിന്റെ വിലയിടിവ് ജനങ്ങള്‍ക്ക് നല്‍കാന്‍ അതത് സര്‍ക്കാരുകള്‍ ശ്രമിക്കുകയാണ്. ഓസ്‌ട്രേലിയയിലാകട്ടെ പതിനേഴുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പെട്രോളിന്റെ വില എന്നതാണ് ശ്രദ്ധേയം.

ലിറ്ററിന് അമേരിക്കന്‍ ഡോളര്‍ 81.4 സെന്റ്‌സ് (ഏകദേശം 50 രൂപ) ആണ് ഓസ്‌ട്രേലിയയിലെ ശരാശരി പെട്രോള്‍ വില. 1999ന് ശേഷമുള്ള ഏറ്റവും കുറഞ്ഞവിലയാണിത്. കഴിഞ്ഞവര്‍ഷത്തെ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് 10 സെന്റ്‌സ് കുറവാണിതെന്ന് ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു.

petrol-price

പ്രധാനമായും രണ്ടുകാര്യങ്ങളാണ് വിലകുറയാനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ തകര്‍ച്ചതന്നെ പ്രധാന കാരണം. റീട്ടെയ്ല്‍ മാര്‍ജിന്‍ കുറഞ്ഞതും വില കുറയാന്‍ ഇടയാക്കിയതായി അധികൃതര്‍ പറയുന്നു.

സിഡ്‌നിയിലാണ് ഓസ്‌ട്രേലിയയില്‍ പെട്രോളിന് ഏറ്റവും വില കുറവുള്ള നഗരം. 79.2 സെന്റ്‌സ് ആണ് ഇവിടുത്തെ വില. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ തകര്‍ച്ചയുടെ നേട്ടം നേരിട്ട് ജനങ്ങള്‍ക്ക് ലഭിക്കാത്ത അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പെട്രോള്‍ വില വര്‍ധനയിലൂടെ ലഭിക്കുന്ന അധിക നികുതി അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

English summary
Petrol prices at 17-year low in Australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X