• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെട്രോളിന് നാളെ മുതല്‍ 25 രൂപ കുറയും; രാജ്യത്തിന് മാതൃകയായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

Google Oneindia Malayalam News

റാഞ്ചി: രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്നതായിരുന്നു ഇന്ധന വില വര്‍ധന. പെട്രോളിനും ഡീസലിനും അനുദിനം വില വര്‍ധിച്ച് 100 രൂപ കടന്നിരിക്കുന്നു. പ്രതിഷേധം കനത്തതോടെ ചില സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തി. കേന്ദ്രവും നേരിയ ഇളവ് വരുത്താന്‍ നിര്‍ബന്ധിതരായി. എന്നാല്‍ വേറിട്ട നീക്കമായിരുന്നു ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നടത്തിയത്. പെട്രോളിന് 25 രൂപ ലിറ്ററിന്‍മേല്‍ കുറയ്ക്കാന്‍ അവര്‍ തീരുമാനിച്ചു. റിപബ്ലിക് ദിനത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതായത്, നാളെ മുതല്‍ ജാര്‍ഖണ്ഡില്‍ പെട്രോളിന് 25 രൂപ കുറയും. എല്ലാവര്‍ക്കും ഈ ഇളവ് കിട്ടില്ല എന്നതാണ് എടുത്തുപറയേണ്ടത്. പാവപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ക്കാണ് ലഭിക്കുക. റേഷന്‍ കാര്‍ഡും ആധാറും മാനദണ്ഡമാക്കിയാണ് പണം കൈമാറുക.

ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കാണ് ഇളവ്. ഒരു ബിപിഎല്‍ കുടുംബത്തിന് മാസത്തില്‍ 250 രൂപ പെട്രോളിനായി സര്‍ക്കാര്‍ അനുവദിക്കും. അതിന് വേണ്ട രേഖകള്‍ ശരിപ്പെടുത്താനും പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനില്‍ പേരുകള്‍ അപ്ലോഡ് ചെയ്യാനും സൗകര്യം ഒരുക്കികഴിഞ്ഞു. ആദ്യ സബ്‌സിഡി മാര്‍ച്ച് 10ന് ബിപിഎല്‍ കുടുംബത്തിലെ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിലെത്തും. മാസത്തില്‍ 10 ലിറ്റര്‍ പെട്രോള്‍ അടിക്കാനാണ് സബ്‌സിഡി. സാധാരണ കുടുംബത്തിന് 10 ലിറ്റര്‍ പെട്രോള്‍ ധാരാളമാണ്.

കൂട്ടത്തിലെ ഒരു സ്ത്രീയെ... മുകേഷിന്റെ പോസ്റ്റിന് നടിയുടെ കേസ് സൂചിപ്പിച്ച് കമന്റ്, മറുപടി ഇങ്ങനെ...കൂട്ടത്തിലെ ഒരു സ്ത്രീയെ... മുകേഷിന്റെ പോസ്റ്റിന് നടിയുടെ കേസ് സൂചിപ്പിച്ച് കമന്റ്, മറുപടി ഇങ്ങനെ...

ഇരു ചക്ര വാഹനത്തിന് മാത്രമേ സബ്ഡിസി നല്‍കൂ. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനത്തിന്‍മേലുള്ള നികുതിയില്‍ ഇളവ് വരുത്തിയിട്ടില്ല. അതേസമയം, അര്‍ഹര്‍ക്ക് ഇളവ് നല്‍കാനും ശ്രമിക്കുന്നു. റിപബ്ലിക് ദിനത്തില്‍ നൂറോളം പദ്ധതികളാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായതാണ് പെട്രോള്‍ സബ്‌സിഡി.

പെട്രോള്‍ സബ്‌സിഡി പദ്ധതിക്ക് വേണ്ടി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പ്രത്യേക ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. സിഎം സപ്പോര്‍ട്ട് എന്ന പേരിലാണ് ആപ്പ്. പിങ്ക്, ഗ്രീന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സബ്‌സിഡി ലഭിക്കുക. ഹേമന്ത് സോറന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. 20 ലക്ഷം കുടുംബങ്ങള്‍ക്കാണ് സബ്‌സിഡി നല്‍കേണ്ടി വരിക. ഇതിന് വേണ്ടി വര്‍ഷം 600 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് വേണ്ടി അപേക്ഷകന്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ നമ്പര്‍ നല്‍കണം. ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിലേക്ക് ഒടിപി എത്തും. റേഷന്‍ കാര്‍ഡ് നമ്പറാകും ആപ്പിന്റെ ലോഗിന്‍. ആധാറിന്റെ അവസാന എട്ട് അക്കങ്ങള്‍ പാസ്‌വേഡും. വാഹന നമ്പറും ലൈസന്‍സ് ഐഡിയും ആപ്പില്‍ രേഖപ്പെടുത്തണം.

ഇന്ധന വില കുത്തനെ ഉയര്‍ന്ന വേളയില്‍ കേന്ദ്രം പെട്രോളിന് പത്ത് രൂപയും ഡീസലിന് അഞ്ച് രൂപയും ലിറ്ററില്‍ കുറവ് വരുത്തിയിരുന്നു. തൊട്ടുപിന്നാലെ ഒട്ടേറെ സംസ്ഥാനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്ന നികുതിയിലും ഇളവ് വരുത്തി. വലിയ കുറവ് വരുത്തിയത് കര്‍ണാടകമായിരുന്നു. 13, 12 രൂപയാണ് കര്‍ണാടകം കുറച്ചത്.

cmsvideo
  ഒറ്റയടിക്ക് പെട്രോള്‍ ലിറ്ററിന് 25 രൂപ കുറച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി | Oneindia Malayalam
  English summary
  Petrol Prices in Jharkhand Will Be Reduce From Tomorrow by Rs 25 Per Litter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X