Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ വില രണ്ട് രൂപ കുറഞ്ഞേക്കും

മുംബൈ: പുതുവര്‍ഷത്തിലെ രണ്ട് തുടര്‍ച്ചയായ വര്‍ദ്ധനവിന് ശേഷം പെട്രോള്‍ വില കുറയാന്‍ സാധ്യതെയന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് ഒന്നര രൂപ മുതല്‍ - രണ്ട് രൂപ വരെയായിരിക്കും 2014 ലെ ആദ്യത്തെ വിലക്കുറവ് ഉണ്ടാകുക. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുക.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതോടെ എണ്ണക്കമ്പനികള്‍ ലാഭത്തിലാണ്. ഈ ലാഭത്തിന്റെ വിഹിതം ഉപഭോക്താക്കളിലേക്കും എത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് രാജ്യത്തെ പ്രമുഖ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ പ്രതിനിധി പറഞ്ഞു. 2014 ജനുവരി മൂന്ന്, അഞ്ച് തീയതികളിലായി രണ്ട് തവണയാണ് പെട്രോളിന് വില കൂടിയത്. ഇതോടെ മുംബൈയില്‍ ഈ മാസം മാത്രം 2.25 രൂപയുടെ വര്‍ദ്ധനവുണ്ടായി.

Petrol prices may come down.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പരിശോധിക്കാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേരുന്നുണ്ട്. എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒന്നര രൂപ കുറച്ചാലും സംസ്ഥാന നികുതി, മറ്റ് നികുതിയിളവുകള്‍ എന്നിവ ചേര്‍ത്ത് വിപണിയില്‍ രണ്ട് രൂപയുടെ കുറവുണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

തലസ്ഥാന നഗരങ്ങളില്‍ ഏറ്റവും കൂടിയ പെട്രോള്‍ വിലയുള്ളത് മുംബൈയിലാണ്. 81.31 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയിലെ വില. ജനുവരി മൂന്നിന് 96 പൈസയും അഞ്ചിന് 1.79 രൂപയുമാണ് മുംബൈയില്‍ കൂടിയത്. ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിപ്പിക്കാനും നീക്കമുള്ളതായാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+