പെട്രോള്‍ വില രണ്ടര രൂപ കുറഞ്ഞേക്കും
ദില്ലി: രാജ്യത്ത് പെട്രോള്‍ വിലയില്‍ കുറവ് വരുമെന്ന് റിപ്പോര്‍ട്ട്. ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് മുതല്‍ രണ്ടര രൂപ വരെ കുറയാനാണ് സാധ്യത. സ്വാതന്ത്ര്യ ദിനത്തില്‍ വിലയില്‍ കുറവുണ്ടാകുമെന്നാണ് സൂചന. എണ്ണക്കമ്പനികളാണ് വില കുറയ്ക്കുന്നകിനെ പറ്റി ആലോചിച്ചേയ്ക്കും
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടായതുമാണ് വില കുറയ്ക്കാന്‍ പ്രേരണയാകുന്നത്. ഇതിന് പുറമെ സ്വതന്ത്ര്യ ദിനത്തോടെ ഡോളറിനെതിര രൂപയുടെ മൂല്യം ഉയരുമെന്ന പ്രതീക്ഷയും എണ്ണക്കമ്പനികളെ വില കുറയ്ക്കുന്നതിലേയ്ക്ക് നയിക്കുന്നു.

ലിറ്ററിന് 70 രൂപയിലേയ്ക്ക് പെട്രോള്‍ വില കുറച്ചേക്കും. ആഗസ്റ്റ് ആദ്യം പെട്രോള്‍ വിലയില്‍ 1.09 രൂപ കുറച്ചിരുന്നു. ഇതിന് പുറമെയാണ് 2.50 രൂപയുടെ കുറവ് പെട്രോള്‍ വിലയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നത്.












Click it and Unblock the Notifications