ഏപ്രിലില്‍ എണ്ണ വില കുത്തനെ ഉയരും?: സുപ്രധാന തീരുമാനമെടുത്ത് സൗദി ആരാംകോ, യുഎസിന് ആശ്വാസം
അരാംകോ അതിന്റെ ക്രൂഡ് കയറ്റുമതിയുടെ 60% ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് കൈമാറുന്നത്, അവയിൽ മിക്കതും ദീർഘകാല കരാറുകൾക്ക് കീഴിലുമാണ്

കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്തെ പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകാണ്. മൂന്ന് സംസ്ഥാനത്ത നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇനി ഏത് സമയവും വർധനവ് പ്രതീക്ഷിക്കാവുന്നതാണ്. ഇതിനിടയില്‍ തന്നെ ഏപ്രിലില്‍ രാജ്യന്തര തലത്തില്‍ തന്നെ പെട്രോള്‍ വിലയില്‍ വലിയ വർധനവ് ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.
ഏറ്റവും വലിയ എണ്ണ കയറ്റുമാതിക്കാരില്‍ ഒരാളായ സൗദി അറേബ്യയാണ് ഈ വിലവർധനവിന് പിന്നില്‍. ഏഷ്യയിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്യുന്ന എണ്ണയുടെ വലിയില്‍ സൗദി വർധനവ് വരുത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നത്.

എണ്ണ വിലയില്‍ രാജ്യാന്തര തലത്തില്‍
ഈ വർഷത്തിന്റെ തുടക്കത്തില്‍ എണ്ണ വിലയില്‍ രാജ്യാന്തര തലത്തില്‍ അല്‍പം ഇടിവ് രേഖപ്പെടുത്തുന്നതാണ് കാണാന്‍ സാധിച്ചത്. ചൈന അടക്കമുള്ള രാജ്യങ്ങളിലെ കൊറോണ വൈറസ് നിയന്ത്രണങ്ങളും സമ്പദ്‌വ്യവസ്ഥകളിലെ പണപ്പെരുപ്പവും എണ്ണയുടെ ആവശ്യകത വർധിക്കുന്നത് തടഞ്ഞിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ പൂർണ്ണമായി മാറുകയും സമ്പദ് വ്യവസ്ഥകള്‍ വീണ്ടെടുക്കപ്പെടുകയും ചെയ്യുമ്പോള്‍ എണ്ണവിലയും ഉയരുന്നുണ്ട്.

ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സൗദി അരാംകോ ഏപ്രിലിൽ ഏഷ്യയിൽ വില്‍ക്കുന്ന എണ്ണയുടെ വില വർധിപ്പിക്കുന്നത് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ പ്രധാന അറബ് ലൈറ്റ് ഗ്രേഡ് പ്രാദേശിക മാനദണ്ഡത്തേക്കാൾ ബാരലിന് 2.50 ഡോളർ ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്. മാർച്ചിലെ നിലവാരത്തേക്കാൾ 50 സെൻറ് (5.6 ഇന്ത്യന്‍ രൂപ) കൂടുതലാണിത്. നിരക്ക് 55 സെൻറ് ഉയരുമെന്നായിരുന്നു ഈ രംഗത്തെ വിദഗ്ധരുടെ പ്രവചനം.

യുഎസ് ഉപഭോക്താക്കൾക്കുള്ള വിലകളിൽ സൗദി അരാംകോ മാറ്റം വരുത്തിയിട്ടില്ല. വടക്ക്-പടിഞ്ഞാറൻ യൂറോപ്പ്, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലേക്കുള്ളവർ ബാരലിന് 1.30 വരെ ഡോളർ അധികം നല്കണം. ബ്രെന്റ് ക്രൂഡ് ഈ വർഷം 0.1 ശതമാനം ഇടിഞ്ഞ് ബാരലിന് 85.83 ഡോളറിലെത്തിയിരുന്നു. 2022 പകുതി മുതൽ ഏകദേശം 115 ഡോളറിൽ നിന്നാണ് ഇടിവി തുടങ്ങിയത്, മന്ദഗതിയിലുള്ള ആഗോള സമ്പദ്‌വ്യവസ്ഥയും ഉയർന്ന പലിശനിരക്കുകളും റഷ്യയുടെ ഉക്രെയ്‌നിന്റെ അധിനിവേശം മൂലമുണ്ടായ വിതരണ തടസ്സങ്ങളുമായിരുന്നു അന്നത്തെ വില വർധനവിന്റെ പ്രധാന കാരണം.

ചൈനയിൽ നിന്നുള്ള ആവശ്യം വളരെ ശക്തമാണ്
"ചൈനയിൽ നിന്നുള്ള ആവശ്യം വളരെ ശക്തമാണ്," അരാംകോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അമിൻ നാസർ മാർച്ച് 1 ന് റിയാദിൽ ബ്ലൂംബെർഗിനോട് പറഞ്ഞു. യൂറോപ്പിലും യുഎസിലും ആവശ്യം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരാണ് സൗദി അറേബ്യ, റഷ്യയ്‌ക്കൊപ്പം ഒപെക് നിർമ്മാതാക്കളുടെ ഗ്രൂപ്പിനെ നയിക്കുന്നു. അടുത്ത വർഷം വരെ ഉൽപ്പാദനം ഉയർത്തില്ലെന്നും 23 രാജ്യങ്ങളുടെ സഖ്യം തീരുമാനിച്ചിട്ടുണ്ട്.

അരാംകോ അതിന്റെ ക്രൂഡ് കയറ്റുമതി
അരാംകോ അതിന്റെ ക്രൂഡ് കയറ്റുമതിയുടെ 60% ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് കൈമാറുന്നത്, അവയിൽ മിക്കതും ദീർഘകാല കരാറുകൾക്ക് കീഴിലാണ്. വില ഓരോ മാസവും അവലോകനം ചെയ്യപ്പെടുന്നു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് സൗദിയില്‍ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നവർ. ആരാംകോ കമ്പനിയുടെ വിലനിർണ്ണയ തീരുമാനങ്ങളാമ് ഇറാഖ്, കുവൈറ്റ് തുടങ്ങിയ മറ്റ് ഗൾഫ് നിർമ്മാതാക്കളും പിന്തുടരുന്നത്. ഇത് ഏപ്രിലില്‍ ഇന്ത്യ ഉള്‍പ്പടേയുള്ള രാജ്യങ്ങളില്‍ എണ്ണ വിലയില്‍ വർധനവ് ഉണ്ടാവുമെന്നും ഉറപ്പാക്കുന്നു.












Click it and Unblock the Notifications