കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കഴിഞ്ഞു, പെട്രോള്‍ വില കൂടി!!! ഇനി പഴയതുപോലെ തന്നെ?

Google Oneindia Malayalam News

Recommended Video

cmsvideo
തിരഞ്ഞെടുപ്പ് കഴിഞ്ഞു, പെട്രോള്‍ വിലയും കൂടി

മുംബൈ: ഒരിടയ്ക്ക് പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് കുതിച്ചുയരുകയായിരുന്നു. ഡീസല്‍ വില എണ്‍പത് മുട്ടുകയും പെട്രോള്‍ വില തൊണ്ണൂറില്‍ എത്തുകയും ചെയ്തു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ വില കുറയാന്‍ തുടങ്ങി.

കഴിഞ്ഞ കുറേ ദിവസങ്ങളായി പെട്രോള്‍, ഡീസല്‍ വിലയില്‍ ഈ കുറവ് പ്രകടവും ആയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഇത്തവണ ഏറ്റത് കനത്ത പ്രഹരം ആയിരുന്നു. അധികാരത്തിലുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളാണ് ഒറ്റയടിക്ക് നഷ്ടമായത്. മറ്റിടങ്ങളില്‍ കാര്യമായ നേട്ടവും ഉണ്ടാക്കാന്‍ ആയില്ല.

Petrol

എന്തായാലും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഒരു ദിവസം കൊണ്ട് തന്നെ പെട്രോള്‍ വില ഉയരാനും തുടങ്ങി. വ്യാഴാഴ്ച രാജ്യത്തുടനീളം പെട്രോളിന് 9 പൈസ മുതല്‍ 30 വരെയാണ് കൂടിയത്. ഡീസല്‍ വിലയില്‍ മാറ്റമില്ല.

രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് ലിറ്ററിന് 9 പൈസയാണ് കൂടിയത്. പുതിയ വില 70.29 ആണ്. മുംബൈയില്‍ 11 പൈസയും ചെന്നൈയില്‍ 12 പൈസയും കൂടിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ആണ് ഞെട്ടിപ്പിക്കുന്ന മാറ്റം. ഇവിടെ പെട്രോളിന് 90 പൈസയും ഡീസലിന് 1 രൂപയും കുറഞ്ഞു. കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും ഓരോ രൂപ വച്ച് കൂടിയിരുന്നു.

നോയ്ഡയില്‍ പെട്രോള്‍ വില 28 പൈസയാണ് കൂടിയത്. ഡീസലിന് 19 പൈസയും കൂടിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയാണ്.

English summary
Petrol prices rise on Thursday, diesel remains unchanged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X