പെട്രോള്‍ ലിറ്ററിന് 1.63 രൂപ കൂട്ടി,കേരളം;78.50രൂപ
ദില്ലി: പെട്രോള്‍ വില വീണ്ടും കൂട്ടി. ലിറ്ററിന് 1.63 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. പ്രാദേശിക നികുതിയും വാറ്റും ഉള്‍പ്പെടുത്താതെയാണ് പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. അതിനാല്‍ വില ഇനിയും ഉയരാനാണ് സാധ്യത. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 78.50 പൈസയാണ് വില. ആഗസ്റ്റ് 31 നാണ് പെട്രോളിന് 2.35 പൈസ വര്‍ദ്ധിപ്പിച്ചത്. രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ അടുത്ത ആഴ്ചയില്‍ പെട്രോള്‍ വില കുറയുമെന്ന് സൂചന.

സബ്‌സിഡി ബാധ്യത കുറയ്ക്കാന്‍ ഡീസലിന് ലിറ്ററിന് മൂന്ന് മുതല്‍ അഞ്ച് രൂപ വരെയും മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപയും പാചക വാതകത്തിന്റെ വില സിലിണ്ടറിന് 50 പൈസയും കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നുണ്ട്. രണ്ട് ദിവസം മുന്‍പ് രൂപയുടെ വില മെച്ചപ്പെട്ടതിനാല്‍ പെട്രോള്‍ വില കുറയുമെന്ന് സൂുചനയുണ്ടായിനരുന്നു. പെട്രോളിന് 1 രൂപ 50 പൈസയുടെ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് പെട്രോള്‍ വില കൂടാന്‍ കാരണം. രൂപയുടെ മൂല്യം മെച്ചപ്പെടുകയാണെങ്കില്‍ പെട്രോള്‍ വില കുറയ്ക്കുമെന്ന് ഐഒസി വ്യക്തമാക്കി. ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.06 രൂപയാണ് പെട്രോള്‍ വില. കൊല്‍ക്കത്തയില്‍ 83.62 രൂപ, മുംബൈയില്‍ 83.63 രൂപ, ചെന്നൈയില്‍ 79. 55 രൂപ എന്നിങ്ങനെയാണ് പുതുക്കിയ പെട്രോള്‍ നിരക്കുകള്‍.












Click it and Unblock the Notifications