കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പ് അടച്ചിടുമെന്ന് ഉടമകളുടെ ഭീഷണി; പിന്നില്‍ ഞെട്ടിയ്ക്കുന്ന കാരണം

Google Oneindia Malayalam News

ദില്ലി: എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകളുടെ ഭീഷണി. മെയ് പത്തുമുതല്‍ വില വര്‍ധനവ് സംബന്ധിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും പമ്പുകള്‍ അടച്ചിടുമെന്നാണ് ഭീഷണി. മാര്‍ച്ച് പത്തിന് ശേഷം പ്രതിദിനം എട്ട് മണിക്കൂര്‍ മാത്രമേ പമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂവെന്നും പമ്പുടമകള്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ സ്വകാര്യ ഓയില്‍ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കമ്പനികളായ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണ് മെയ് പത്തുമുതല്‍ ഞായറാഴ്ചകളില്‍ അടച്ചിടുക. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ കമ്മീഷന്‍ നിരക്കില്‍ മാറ്റംവരുത്തുമെന്ന് പ്രഖ്യാപിച്ചതിനാലാണ് ജനുവരി മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചതെന്നും പെട്രോള്‍ പമ്പ് ഉടമകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നാല് മാസമായിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്നും പെട്രോല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി രവി ഷിന്‍ഡെ ആരോപിയ്ക്കുന്നു.

petrol

മെയ് 10 നോ പര്‍ച്ചേസ് ഡേ ആയി ആചരിക്കുമെന്നും പമ്പുടമകള്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ മേഖലാ എണ്ണ കമ്പനികളുടെ മാനേജ്‌മെന്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.

English summary
Petrol pump owners in the country have served a strict threat to the government that the fuel outlets will remain shut every Sunday from May 10 till their demands related with hike in commissions are not met. It automatically translates into vehicle owners being unable to avail petrol on Sundays resulting in hardship for them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X