പെട്രോള്‍ പമ്പുകളില്‍ നടക്കുന്നത് ഞെട്ടിക്കും!! അവര്‍ തട്ടിയത് കോടികള്‍!!! പിന്നില്‍ വന്‍ റാക്കറ്റ്
യുപിയില്‍ 23 പേരെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്
ലഖ്‌നൗ: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ ലോബി ജനങ്ങളെ കബളിപ്പിച്ചു തട്ടിയെടുക്കുന്നത് കോടികള്‍. ഉത്തര്‍പ്രദേശിലാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ സംഘം പോലീസിന്റെ വലയിലായത്. യുപിയില്‍ മാത്രമല്ല രാജ്യത്തു പലയിടങ്ങളിലും ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നാലു പെട്രോള്‍ പമ്പ് ഉടമകളുള്‍പ്പെടെ 23 പേരെയാണ് ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെക്കൂടാതെ ഒരു ഇലക്ട്രീഷ്യനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

പെട്രോള്‍ പമ്പുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പ്രത്യേക തരത്തിലുള്ള ചിപ്പ് സ്ഥാപിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. ഈ ചിപ്പ് സ്ഥാപിക്കുന്നതോടെ അളവില്‍ കുറഞ്ഞ പെട്രോള്‍ മാത്രമേ ഉപഭോക്താവിനു ലഭിക്കുകയുള്ളൂ. ഇന്ധനത്തിന്റെ അളവില്‍ 5 മുതല്‍ 10 ശതമാനം വരെയുള്ള കുറവാണുണ്ടാവുക.എന്നാല്‍ മീറ്ററില്‍ ഇതു കാണിക്കാത്തതിനാല്‍ ഉപഭോക്താവിനു കാര്യം പിടികിട്ടുകയുമില്ല.

ഇത്തരത്തിലുള്ള ചിപ്പുകള്‍ സ്ഥാപിക്കാന്‍ 30,000 മുതല്‍ 40,000 രൂപ വരെയാണ് ചെലവ് വരിക. ഈ ചിപ്പുകള്‍ സ്ഥാപിക്കാന്‍ ഇലക്ട്രീഷ്യന്‍ ഈടാക്കുന്നത് 5000 മുതല്‍ 10000 വരെ രൂപയാണെന്നും പോലീസ് വ്യക്തമാക്കി.

സംസ്ഥാനത്തെ ഏഴു പെട്രോള്‍ പമ്പുകളില്‍ നിന്നായി ഒരു മാസം കൊണ്ട് പ്രതികള്‍ 200 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഉപഭോക്താക്കളെ കബളിപ്പിച്ചു പണം തട്ടിയ ഏഴു പെട്രോള്‍ പമ്പുകളും പോലീസ് പൂട്ടിച്ചു. അറസ്റ്റിലായ രാജേന്ദ്രയെന്ന ഇലക്ട്രീഷ്യനാണ് പമ്പുകളില്‍ ചിപ്പ് സ്ഥാപിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ രാജേന്ദ്ര കുറ്റം സമ്മതിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നൂറോളം പെട്രോള്‍ പമ്പുകളില്‍ താന്‍ ഇത്തരത്തില്‍ ചിപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അയാള്‍ വെളിപ്പെടുത്തി. സംസ്ഥാനത്തിനു പുറത്തും ചില പമ്പുകളില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.












Click it and Unblock the Notifications