ചില്ലറ സ്വീകരിക്കില്ലെന്ന് പമ്പ് ജീവനക്കാര്‍,മാധ്യമ പ്രവര്‍ത്തകരെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം
ഹിന്ദി ദിനപ്പത്രത്തിലെ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഫൈസാബാദ്: പെട്രോള്‍ പമ്പില്‍ ചില്ലറ നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പമ്പ് ജീവനക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് മാധ്യമ പ്രവര്‍ത്തകരെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. ഒരു ഹിന്ദി ദിനപ്പത്രത്തിലെ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള പത്ര ഓഫീസിലേക്ക് ഓടി രക്ഷപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ പമ്പ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പോലീസെത്തിയ ശേഷമാണ് ഇവരെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകനായ കൃഷ്ണകാന്ത് വാഹനത്തില്‍ 200 രൂപയ്ക്ക് പെട്രോളടിച്ചതിന് ശേഷം 10 രൂപയുടെ 20 നാണയങ്ങള്‍ നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചില്ലറ സ്വീകരിക്കില്ലെന്ന് പറഞ്ഞ പമ്പ് ജീവനക്കാരും വിവരമറിഞ്ഞെത്തിയ മറ്റു മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും, ജീവനക്കാര്‍ ഇവരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

പെട്രോളടിച്ചു, ചില്ലറ നല്കി...
വെള്ളിയാഴ്ച പെട്രോള്‍ പമ്പിലെത്തിയ കൃഷ്ണകാന്ത് 200 രൂപയ്ക്ക് തന്റെ വാഹനത്തില്‍ പെട്രോളടിച്ചു. തുടര്‍ന്ന് 10 രൂപയുടെ 20 നാണയങ്ങള്‍ നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

നോട്ട് നല്കാന് ആവശ്യം...
എന്നാല്‍ 10 രൂപയുടെ 20 നാണയങ്ങള്‍ സ്വീകരിക്കില്ലെന്നും, പകരം നോട്ട് നല്‍കണമെന്നും പമ്പ് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇതിനെ കൃഷ്ണകാന്ത് ചോദ്യം ചെയ്തതോടെ ജീവനക്കാര്‍ കൃഷ്ണകാന്തിനെ അക്രമിക്കുകയായിരുന്നു.

ദേഹത്ത് പെട്രോളൊഴിച്ചു...
വിവരമറിഞ്ഞെത്തിയ കൃഷ്ണകാന്തിന്റെ സഹപ്രവര്‍ത്തകരായ മറ്റു മാധ്യമ പ്രവര്‍ത്തകരെയും പമ്പ് ജീവനക്കാര്‍ ആക്രമിച്ചു. തുടര്‍ന്ന് ഇവരുടെ ദേഹത്തേക്ക് പെട്രോളൊഴിക്കുകയും കത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

പോലീസെത്തി രക്ഷപ്പെടുത്തി...
പമ്പ് ജീവനക്കാരുടെ ആക്രമണത്തെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ തൊട്ടടുത്ത പത്ര ഓഫീസിലേക്ക് ഒടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ ജീവനക്കാര്‍ ഇവരെ ഓഫീസില്‍ വെച്ചും മര്‍ദിച്ചു. പോലീസെത്തിയാണ് മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications