കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില്ലറ സ്വീകരിക്കില്ലെന്ന് പമ്പ് ജീവനക്കാര്‍,മാധ്യമ പ്രവര്‍ത്തകരെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം

ഹിന്ദി ദിനപ്പത്രത്തിലെ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

  • By Afeef Musthafa
Google Oneindia Malayalam News

ഫൈസാബാദ്: പെട്രോള്‍ പമ്പില്‍ ചില്ലറ നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പമ്പ് ജീവനക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് മാധ്യമ പ്രവര്‍ത്തകരെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. ഒരു ഹിന്ദി ദിനപ്പത്രത്തിലെ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള പത്ര ഓഫീസിലേക്ക് ഓടി രക്ഷപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ പമ്പ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പോലീസെത്തിയ ശേഷമാണ് ഇവരെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകനായ കൃഷ്ണകാന്ത് വാഹനത്തില്‍ 200 രൂപയ്ക്ക് പെട്രോളടിച്ചതിന് ശേഷം 10 രൂപയുടെ 20 നാണയങ്ങള്‍ നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചില്ലറ സ്വീകരിക്കില്ലെന്ന് പറഞ്ഞ പമ്പ് ജീവനക്കാരും വിവരമറിഞ്ഞെത്തിയ മറ്റു മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും, ജീവനക്കാര്‍ ഇവരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

പെട്രോളടിച്ചു, ചില്ലറ നല്‍കി...

പെട്രോളടിച്ചു, ചില്ലറ നല്‍കി...

വെള്ളിയാഴ്ച പെട്രോള്‍ പമ്പിലെത്തിയ കൃഷ്ണകാന്ത് 200 രൂപയ്ക്ക് തന്റെ വാഹനത്തില്‍ പെട്രോളടിച്ചു. തുടര്‍ന്ന് 10 രൂപയുടെ 20 നാണയങ്ങള്‍ നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

നോട്ട് നല്‍കാന്‍ ആവശ്യം...

നോട്ട് നല്‍കാന്‍ ആവശ്യം...

എന്നാല്‍ 10 രൂപയുടെ 20 നാണയങ്ങള്‍ സ്വീകരിക്കില്ലെന്നും, പകരം നോട്ട് നല്‍കണമെന്നും പമ്പ് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇതിനെ കൃഷ്ണകാന്ത് ചോദ്യം ചെയ്തതോടെ ജീവനക്കാര്‍ കൃഷ്ണകാന്തിനെ അക്രമിക്കുകയായിരുന്നു.

ദേഹത്ത് പെട്രോളൊഴിച്ചു...

ദേഹത്ത് പെട്രോളൊഴിച്ചു...

വിവരമറിഞ്ഞെത്തിയ കൃഷ്ണകാന്തിന്റെ സഹപ്രവര്‍ത്തകരായ മറ്റു മാധ്യമ പ്രവര്‍ത്തകരെയും പമ്പ് ജീവനക്കാര്‍ ആക്രമിച്ചു. തുടര്‍ന്ന് ഇവരുടെ ദേഹത്തേക്ക് പെട്രോളൊഴിക്കുകയും കത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

പോലീസെത്തി രക്ഷപ്പെടുത്തി...

പോലീസെത്തി രക്ഷപ്പെടുത്തി...

പമ്പ് ജീവനക്കാരുടെ ആക്രമണത്തെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ തൊട്ടടുത്ത പത്ര ഓഫീസിലേക്ക് ഒടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ ജീവനക്കാര്‍ ഇവരെ ഓഫീസില്‍ വെച്ചും മര്‍ദിച്ചു. പോലീസെത്തിയാണ് മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്.

English summary
Employees of a petrol pump attacked four journalists of a Hindi daily and tried to burn them alive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X