Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇനി അധികകാലമില്ല: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങള്‍ക്ക് ദീര്‍ഘകാല ഭാവിയില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. വാഹന വ്യവസായം ശുദ്ധമായതും ബദല്‍ ഇന്ധന സാങ്കേതികവിദ്യകളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി ചെലവുകളുടെയും പാരിസ്ഥിതിക ആഘാതത്തിന്റെയും കാര്യത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ രാജ്യത്തിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജൈവ ഇന്ധനങ്ങള്‍, സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിനുകള്‍ തുടങ്ങിയ കൂടുതല്‍ സുസ്ഥിരമായ പരിഹാരങ്ങളിലേക്ക് ഇന്ത്യ നീങ്ങണമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ഈ മാറ്റം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബിലിറ്റിക്കായുള്ള പൈലറ്റ് പദ്ധതികള്‍ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വെളിപ്പെടുത്തി.

Petrol Vehicle

ടാറ്റ മോട്ടോഴ്സ്, വോള്‍വോ, അശോക് ലെയ്ലാന്‍ഡ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ പ്രമുഖ നിര്‍മ്മാതാക്കള്‍ ഈ പരീക്ഷണങ്ങളില്‍ പങ്കാളികളായ 10 റൂട്ടുകളില്‍ നിലവില്‍ ഹൈഡ്രജന്‍ ട്രക്കുകളും ബസുകളും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രജനെ 'ഭാവിയുടെ ഇന്ധനം' എന്ന് വിശേഷിപ്പിച്ച ഗഡ്കരി ഈ സാങ്കേതികവിദ്യയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത് എന്നും വ്യക്തമാക്കി.

ഇന്ത്യയ്ക്ക് ഒന്നിലധികം ഫീഡ്സ്റ്റോക്കുകളില്‍ നിന്ന് എത്തനോള്‍ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബദല്‍ ഇന്ധനമെന്ന നിലയില്‍ എത്തനോളിന്റെ പ്രാധാന്യവും മന്ത്രി അടിവരയിട്ടു. രാജ്യത്തുടനീളമുള്ള വാഹനങ്ങള്‍ E20 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നത് തുടരുമ്പോള്‍, വ്യവസായം ഇതിനകം തന്നെ ഫ്‌ലെക്‌സ്-ഫ്യൂവല്‍ എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ക്ലീനര്‍ മൊബിലിറ്റിക്ക് വേണ്ടിയുള്ള നീക്കത്തിനൊപ്പം, പൊതുഗതാഗതത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഗഡ്കരി ഉന്നയിച്ചു. മുമ്പത്തെ സ്വയം സര്‍ട്ടിഫിക്കേഷന്‍ സംവിധാനത്തിന് പകരം, ബസ് രജിസ്‌ട്രേഷനുകള്‍ക്ക് ഇനി വാഹന്‍ പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചെലവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഗുണനിലവാരം, സുരക്ഷ, യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കാന്‍ അദ്ദേഹം വാഹന നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. ബസ് വിഭാഗത്തില്‍ വര്‍ഝിച്ചുവരുന്ന ആവശ്യകതയും മന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യ നിലവില്‍ പ്രതിവര്‍ഷം 70,000 ബസുകള്‍ നിര്‍മ്മിക്കുന്നുണ്ട്, എന്നാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് ബസുകളുടെ ആവശ്യം 1.5 ലക്ഷം യൂണിറ്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+