വിൽക്കലുമില്ല വാങ്ങലുമില്ല.. ജൂലൈ 12 ബുധനാഴ്ച പെട്രോളിയം ഡീലർമാരുടെ പണിമുടക്ക്!
ദില്ലി: അടുത്ത ബുധനാഴ്ച (2017 ജൂലൈ 12) പെട്രോളിയം ഡീലർമാർ രാജ്യവ്യാപകമായി പണിമുടക്കും. അന്നേ ദിവസം യാതൊരു വിധ ഇടപാടുകളും ഉണ്ടായിരിക്കുന്നതല്ല എന്ന് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. പെട്രോൾ - ഡീസൽ വില ദിനംപ്രതി മാറുന്നത് കച്ചവടക്കാർക്ക് നഷ്ടമുണ്ടാക്കുന്നു എന്ന് കാണിച്ചാണ് പണിമുടക്ക്.
ഇന്ധനവില ദിവസം തോറും പരിഷ്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ ചെറുകിട - വൻകിട കച്ചവടക്കാർക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പറഞ്ഞു. ജൂൺ പതിനാറാം തീയതി മുതലാണ് സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനികൾ വില ദിവസേന പുതുക്കാൻ തുടങ്ങിയത്.

അതിന് മുമ്പ് വരെ എണ്ണവില മാസത്തിൽ രണ്ട് തവണയാണ് പരിഷ്കരിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയിലുള്ള വിലവ്യത്യാസവും രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും മറ്റും കണക്കിലെടുത്താണ് എല്ലാ മാസവും രണ്ട് തവണ വീതം എണ്ണവില പരിഷ്കരിച്ചിരുന്നത്. ഇത് മാറി ദിനം പ്രതിയുള്ള വിലവ്യത്യാസമായപ്പോൾ കച്ചവടക്കാർക്ക് നഷ്ടം വരുന്നു എന്നാണ് പറയുന്നത്.












Click it and Unblock the Notifications