Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പെട്രോള്‍- ഡീസല്‍ നികുതി കുറയ്ക്കുന്നില്ലെന്ന് പെട്രോളിയം മന്ത്രി

ന്യൂദല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് കുറയ്ക്കുന്നില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യസഭയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കേരളവും മഹാരാഷ്ട്രയുമടക്കം ഒമ്പത് സംസ്ഥാനങ്ങള്‍ വാറ്റ് കുറച്ചില്ലെന്ന്ഹര്‍ദീപ് സിങ് പുരി പറഞ്ഞു. പല രാജ്യങ്ങളിലും ഇന്ധനവില 50 ശതമാനത്തിന് മുകളില്‍ ഉയര്‍ന്നെങ്കിലും ഇന്ത്യയില്‍ വില മാറ്റമില്ലാതെ തുടരുകയാണെന്നും പെട്രോളിയം മന്ത്രി അവകാശപ്പെട്ടു. മഹാമാരിയുടെ ഘട്ടത്തില്‍ അഞ്ച് ശതമാനം മാത്രമാണ് രാജ്യത്ത് ഇന്ധന വില ഉയര്‍ത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

ഉപഭോക്താവ് നല്‍കുന്ന ഇന്ധന വില സ്ഥിരതയോടെ തുടരുന്നതില്‍ എല്ലാവരും സന്തോഷിക്കണമെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. രാജ്യത്ത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നികുതി ഈടാക്കുന്നത്. മഹാമാരിയുടെ ഘട്ടത്തില്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് കുറച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം എക്സൈസ് തീരുവ കുറച്ചെന്നും ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.

FUEL

എന്നാല്‍ ഒമ്പത് സംസ്ഥാനങ്ങള്‍ കുറയ്ക്കാന്‍ തയ്യാറായിട്ടില്ലെന്നും വില നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തങ്ങള്‍ ഇനിയും തയ്യാറാണെന്നും മന്ത്രി പറഞ്ഞു. അമേരിക്ക, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, സ്പെയ്ന്‍ എന്നീ രാജ്യങ്ങളിലെല്ലാം 50 മുതല്‍ 58 ശതമാനം വരെ ഇന്ധന വില ഉയര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യയില്‍ ഈ ഘട്ടത്തില്‍ അഞ്ച് ശതമാനം മാത്രമാണ് വര്‍ധനവ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് ഇത്രയധികം വില ഉയര്‍ത്തുന്നത് എന്ന ചോദ്യമാണ് തങ്ങള്‍ കേള്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. റഷ്യന്‍ സര്‍ക്കാരുമായി ഞാന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യുദ്ധ സാഹചര്യം നിലനില്‍ക്കുകയാണ്. തീരുമാനം അന്തിമമായാല്‍ അറിയിക്കാമെന്നായിരുന്നു കുറഞ്ഞ വിലയില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം സംബന്ധിച്ച ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടി.

അതേസമയം 2018-19 വര്‍ഷത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവയായി കേന്ദ്ര സര്‍ക്കാരിന് 2.14 ലക്ഷം കോടി രൂപ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷവും നടപ്പ് സാമ്പത്തിക വര്‍ഷവും പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ വഴി കേന്ദ്ര സര്‍ക്കാരിന് ലഭിച്ച തുകയും മന്ത്രി രാജ്യസഭയില്‍ പങ്കുവെച്ചു. 2019-20 വര്‍ഷത്തില്‍ 2.23 ലക്ഷം കോടി രൂപയും 2020-2021 വര്‍ഷത്തില്‍ 3.73 ലക്ഷം കോടി രൂപയും ലഭിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1.71 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് എക്സൈസ് തീരുവയായി കിട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+