പിഎഫ് പെന്ഷന് 7500 രൂപയാക്കും? മറുപടിയുമായി സര്‍ക്കാര്‍, ഓരോ മാസവും പിടിക്കുന്ന സംഖ്യ
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) നല്കുന്ന പെന്ഷന് തുക വര്‍ധിപ്പിക്കുമോ. ഏറെ കാലമായുള്ള തൊഴിലാളികളുടെ ആവശ്യമാണ് പെന്ഷന് കൂട്ടണം എന്നത്. നിലവില്‍ 1000 രൂപയാണ് പെന്ഷന്. ഇത് ചുരുങ്ങിയത് 7500 രൂപയാക്കി വര്‍ധിപ്പിക്കണം എന്നാണ് ആവശ്യം. പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്കി.
സര്‍വീസ് കാലത്ത് തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്നാണ് പിഎഫില്‍ പണം നിക്ഷേപിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് പിടിക്കുക. തൊഴിലുടമയില്‍ നിന്നുള്ള തുകയുടെ 8.33 ശതമാനം പെന്ഷന് ഫണ്ടിലേക്ക് മാറ്റും. സര്‍വീസ് കാലാവധി പൂര്‍ത്തിയാകുന്നത് മുതലാണ് പെന്ഷന് ലഭിക്കുക. പെന്ഷന് തുക ഉയര്‍ത്താന്‍ പോകുന്നു എന്ന് വ്യാപകമായ പ്രചാരണം നടക്കുന്ന വേളയില്‍ കൂടിയാണ് സര്‍ക്കാരിന്റെ പ്രതികരണം.

മിനിമം പെന്ഷന് തുക ഉയര്‍ത്തുമോ, പിഎഫ് പദ്ധതിയിലെ പെന്‍ഷന്‍കാര്‍ക്ക് ഡിഎ കൂടി അനുവദിക്കുമോ എന്നായിരുന്നു ലോക്സഭയില്‍ ഉയര്‍ന്ന ചോദ്യം. മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍സിപി അംഗം സുരേഷ് ഗോപിനാഥ് ആണ് ചോദ്യം ഉന്നയിച്ചത്. ഇല്ല എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. തൊഴില്‍ സഹമന്ത്രി ശോഭ കരന്ത്ലജെയാണ് മറുപടി നല്‍കിയത്.
സ്വകാര്യ മേഖലയിലെയും സംഘടിത മേഖലയിലെയും തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഇപിഎഫ് പെന്ഷന് പദ്ധതി തുടങ്ങിയത്. 80 ലക്ഷത്തോളം പേര് പെന്ഷന് വാങ്ങാന്‍ യോഗ്യരായുണ്ട്. 1995ല്‍ തുടങ്ങിയ ഈ പദ്ധതി വിമരിക്കല്‍ കാലത്തെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ടായിരുന്നു. 8.33 ശതമാനം തൊഴില്‍ ഉടമയും 1.16 ശതമാനം കേന്ദ്ര സര്‍ക്കാരുമാണ് തൊഴിലാളിയുടെ പെന്ഷന് ഫണ്ടിലേക്ക് തുക വകയിരുത്തുന്നത്.
പിഎഫ് വിഹിതം കൂട്ടിയേക്കും
2014ലാണ് പെന്ഷന് 1000 രൂപയാക്കിയത്. പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ മാറ്റം വന്നിട്ടില്ല. അവശ്യ വസ്തുക്കളുടെയും മരുന്നുകളുടെയും വിലയില്‍ വലിയ മാറ്റം വന്നിട്ടും പെന്ഷന് ഉയര്‍ത്താത്തത് ഉചിതമല്ല എന്നായിരുന്നു വിമര്‍ശനം. 7500 രൂപ മുതല്‍ 9000 രൂപ വരെയാക്കി മിനിമം പെന്ഷന് ഉയര്‍ത്തണം എന്നാണ് തൊഴിലാളികളുടെ ആവശ്യം.
പെന്ഷന് തുക ഉയര്‍ത്തണം എന്ന ശുപാര്‍ശകള്‍ ഇതുവരെ സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഡിഎ പെന്‍ഷന്റെ ഭാഗമാക്കില്ലെന്നും അവര്‍ അറിയിച്ചു. ഉയര്‍ന്ന പെന്ഷന് നല്കാന് സര്‍ക്കാരിന് ഫണ്ടില്ല എന്നാണ് നേരത്തെ സര്‍ക്കാര്‍ വാദിച്ചിരുന്നത്. ബജറ്റില്‍ തുക വകയിരുത്തിയാണ് പ്രതിമാസം 1000 രൂപ പെന്ഷന് നല്‍കുന്നത്.
വൈകാതെ പിഎഫ് വിഹിതം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രതിമാസം ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക വര്‍ധിപ്പിക്കാനാണ് ആലോചന. അങ്ങനെ ചെയ്താല്‍ വിരമിക്കുന്ന വേളയില്‍ വലിയ തുക കൈയ്യിലെത്തും. എങ്കിലും പ്രതിമാസം ലഭിക്കുന്ന ശമ്പളത്തില്‍ കുറവ് വരും. തൊഴില്‍ ഉടമയ്ക്കും ഇതൊരു വെല്ലുവിളിയായേക്കും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications