പി.എഫ് സമരത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് നാലു കോടി നഷ്ടം.
ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ പ്രൊവിഡന്റ് ഫണ്ട് നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് നഗരത്തിലെ ഗാര്‍മെന്റ് ഫാക്റി തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ ബെംഗളൂരു മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (ബി.എം.ടി.സി),കെ.എസ്.ആര്.ടി.സി എന്നിവയ്ക്ക് 4 കോടിയുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍.80 കെ.എസ്.ആര്.ടി.സി ബസ്സുകളും 50 ബി.എം.ടി.സി ബസ്സുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു സമരക്കാര്‍ ബസ്സുകള്‍ കത്തിക്കുകയും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
ബി.എം.ടി.സി 1.66 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുളളത്. സമരത്തില്‍ ഒരു ബി.എം.ടി.സി ബസ്സ് പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു.കല്ലേറില്‍ മിക്ക ബസ്സുകളുടെയും ചില്ലു തകര്‍ന്നു.31 ബസ്സുകള്‍ ഉപയോഗ ശൂന്യമായതായി ബി.എം.ടി.സി ചീഫ് ട്രാഫിക് മാനേജര്‍ ബി.സി രേണുകേശ്വര് പറഞ്ഞു.

കണ്ണീര് വാതകം പ്രയോഗിച്ചും ലാത്തി വീശിയുമാണ് സമരക്കാരെ തുരത്തിയത്.പി.എഫ് നിയമഭേദഗതിയിലെ വിവാദത്തിനിടയാക്കിയ വ്യവസ്ഥകള്‍ പിന്‍വലിച്ചതോടെ നഗരം ശാന്തമായെങ്കിലും ചില സ്ഥലങ്ങളില്‍ ബുധനാഴ്ച്ച സംസ്ഥാന ആഭ്യന്തരമന്ത്രി ജി.പരമേശ്വര നിരോധനാജ്ഞപുറപ്പെടുവിച്ചിട്ടുണ്ട്.
തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗഗം താറുമാറായിരുന്നു
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications