കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎഫ് നികുതി പിന്‍വലിക്കില്ല: അരുണ്‍ ജെയ്റ്റ്‌ലി

Google Oneindia Malayalam News

ദില്ലി: ബജറ്റ് നിര്‍ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും നികുതി പിന്‍വലിക്കേണ്ടെന്ന നിലപാടിലുറച്ച് അരുണ്‍ ജെയ്റ്റ്‌ലി. പെന്‍ഷന്‍ സകീമില്‍ നിക്ഷേപം നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് നികുതി ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

Arun Jaitely

തൊഴിലാളികള്‍ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ 60 ശതമാനത്തിന് നികുതി ചുമത്തും എന്നായിരുന്നു ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും തൊഴിലാളി സംഘടനകള്‍ സമരഭാഷണി മുഴക്കുകയും ചെയ്തിരുന്നു.

നികുതി ഇനത്തില്‍ വരുന്ന തുക ഓഹരി വിപണിയിലെത്തിക്കാന്‍ സാധിക്കുന്ന വിധം കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നടപടിയാണ് ബജറ്റില്‍ നിര്‍ദേശിച്ചത്. നിലവില്‍ ഒരു തരത്തിലുള്ള നികുതിയും പ്രൊവിഡന്റ് ഫണ്ടിലെ പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കാറില്ല.

English summary
PF Tax: Arun Jaitly still stand on his opinion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X