കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുപി പോലീസിൻറേത് മുഖം രക്ഷിക്കാനുള്ള നടപടി', ആരോപണങ്ങൾ നിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

Google Oneindia Malayalam News

ലഖ്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ പോപ്പുർ ഫ്രണ്ടാണെന്ന ആരോപണം നിഷേധിച്ച് സംഘന. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുഖം രക്ഷിക്കാനുളള ഉത്തർപ്രദേശ് പോലീസിന്റെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി മുഹമ്മദ് അലി ജിന്ന വ്യക്തമാക്കി.

 ജോളി പിടിയിലായില്ലെങ്കിൽ സംഭവിക്കുക മറ്റൊരു ദുരന്തം; മൂന്ന് പേർ കൊല്ലപ്പെട്ടേനേയെന്ന് പോലീസ്! ജോളി പിടിയിലായില്ലെങ്കിൽ സംഭവിക്കുക മറ്റൊരു ദുരന്തം; മൂന്ന് പേർ കൊല്ലപ്പെട്ടേനേയെന്ന് പോലീസ്!

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ മറവിൽ നടക്കുന്ന അക്രമസംഭവങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്നും സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് അടക്കമുള്ള നേതാക്കൾ സംഘടനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

caa

സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉത്തർപ്രദേശ് തലവൻ വസിം അടക്കം 16 പിഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.. സംസ്ഥാനത്ത് നടത്ത സംഘർഷങ്ങളുടെ മുഖ്യ സൂത്രധാരൻ വസീം ആണെന്നും പോലീസ് പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവൻ പ്രതിഷേധങ്ങൾ നടന്നെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായതെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മിക്ക സംസ്ഥാനങ്ങളിലും വിയോജിക്കാനുളിള ജനാധിപത്യപരമായ അവകാശത്തെ പോലീസ് ബഹുമാനിച്ചിരുന്നെന്നും യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ മാത്രമാണ് പോലീസ് പ്രതിഷേധങ്ങളെ രക്തച്ചൊരുക്കിലേക്കും വൻ സംഘർഷത്തിലേക്കും മാറ്റിയതെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആരോപിച്ചു.

English summary
PFI against UP government move to ban popular front of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X