കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഫിസർ വാക്സിൻ 95 ശതമാനം ഫലപ്രദം: അംഗീകാരത്തിനായി നീക്കം, മരുന്ന് ശേഖരണം വെല്ലുവിളിയായി ഇന്ത്യ!!

Google Oneindia Malayalam News

ദില്ലി: കൊവിഡ് വ്യാപനത്തിനിടെ ശുഭവാർത്ത പുറത്തുവിട്ട് പിഫിസർ മരുന്നുകമ്പനി. മൂന്നാംഘട്ട മരുന്നു പരീക്ഷണത്തിൽ പിഫിസറിന്റെ കൊവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇതോടെ ദിവസങ്ങൾക്കുള്ളിൽ വാക്സിന് ഡ്രഗ് കൺട്രോളറിൽ നിന്നുള്ള അനുമതി നേടാനുള്ള ശ്രമത്തിലാണ് കമ്പനി.

സ്ഥാനാർത്ഥിത്വത്തിൽ ഉടക്കി കേരള കോൺഗ്രസും എൽഡിഎഫും: പീഡനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കേണ്ടെന്ന്സ്ഥാനാർത്ഥിത്വത്തിൽ ഉടക്കി കേരള കോൺഗ്രസും എൽഡിഎഫും: പീഡനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കേണ്ടെന്ന്

95 ശതമാനം ഫലപ്രദം

95 ശതമാനം ഫലപ്രദം


പിഫിസർ വാക്സിൻ പ്രായമായവരിൽ പോലും കൊവിഡ് വ്യാപനത്തിൽ നിന്ന് പ്രതിരോധിക്കുമെന്നും മരുന്ന് പരീക്ഷിച്ചവരിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും പ്രകടമായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച 170 പേർക്ക് മരുന്ന് നൽകുകയും ആദ്യത്തെ ഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷവും ഇവർക്ക് 95 ശതമാനം ഫലപ്രാപ്തി പ്രകടമാകുകയായിരുന്നു.

അംഗീകാരത്തിന് ശ്രമം

അംഗീകാരത്തിന് ശ്രമം

മൂന്നാംഘട്ട മരുന്ന് പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ വാക്സിന്റെ അടിയന്തര അംഗീകാരത്തിനായി യുഎസ് എഫ്ഡിഎയുടെ യൂസ് ഓതറൈസേഷന്റെയും അനുമതി തേടാനുള്ള നടപടി ക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മരുന്ന് പരീക്ഷിച്ചവരിൽ ഇതുവരെയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പിഫിസർ വ്യക്തമാക്കി. അതുകൊണ്ട് യുഎസ് എഫ്ഡിഎ, ഇയുഎ എന്നിവയിൽ സുരക്ഷയും ഫലപ്രാപ്തിയുമുണ്ടെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 സൂക്ഷിക്കുന്നത് വെല്ലുവിളി

സൂക്ഷിക്കുന്നത് വെല്ലുവിളി

പിഫിസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ കൊണ്ടുപോകുകയും സൂക്ഷിക്കുകയും വേണമെന്നതിനാൽ വാക്സിൻ ഉപയോഗിക്കാൻ ഇന്ത്യ വിസമ്മതിച്ചിട്ടുണ്ട്. വാക്സിൻ ഇന്ത്യയിലേക്ക് എത്തിക്കുന്നതും സൂക്ഷിക്കുന്നതുമാണ് ഇന്ത്യയെ സംബന്ധിച്ചുള്ള വെല്ലുവിളി. ഈ വാക്സിൻ ലഭിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്തുമെന്ന് സർക്കാർ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam
 പാർശ്വ ഫലങ്ങളോ?

പാർശ്വ ഫലങ്ങളോ?

2020ൽ ആഗോള തലത്തിൽ 50 മില്യൺ വാക്സിൻ ഡോസുകൾ ഉൽപ്പാദിപ്പിക്കാനാണ് നീക്കം. 2021ന്റെ അവസാനത്തോടെ 1.3 ബില്യൺ വാക്സിനും ഇതോടെ ഉൽപ്പാദിപ്പിക്കുമെന്നുമാണ് കമ്പനിയുടെ കണക്കുകൂട്ടൽ. പ്രതിരോധ കുത്തിവെപ്പ് എടുത്തതിൽ രണ്ട് ശതമാനം പേർക്ക് ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ട മരുന്ന് പരീക്ഷണത്തിൽ 3.7 ശതമാനം പേർക്ക് ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ട്. പ്രായമായവരിൽ കുത്തിവെയ്പ് എടുത്തതിനെ തുടർന്ന് പനിയുൾപ്പെടെയുള്ള ചെറിയ തോതിലുള്ള രോഗലക്ഷണങ്ങളാണ് പ്രകടമായത്.

English summary
Pfizer vaccine shows 95 percent effective in third stage of trial, Company seeks to approval from drug controller
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X