Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹിയില്‍ അഞ്ചുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണു; നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന കെട്ടിടം നിലംപൊത്തി. 10 പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് കുടുങ്ങിയിട്ടുള്ളത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സും മറ്റു ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമെല്ലാം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

ഇറാന്‍ വിമാനം വെടിവെച്ചിടാന്‍ ശ്രമിച്ചതാണ് തുടക്കം; യമന്‍ പെട്ടു, സൗദി അറേബ്യ ആശങ്കയില്‍
ഇറാന്‍ വിമാനം വെടിവെച്ചിടാന്‍ ശ്രമിച്ചതാണ് തുടക്കം; യമന്‍ പെട്ടു, സൗദി അറേബ്യ ആശങ്കയില്‍

തൊട്ടടുത്തുള്ള രണ്ട് കെട്ടിടങ്ങളാണ് തകര്‍ന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഒരാള്‍ മരിച്ചു എന്ന് സ്ഥിരീകരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അവശിഷ്ടങ്ങള്‍ നീക്കി കഴിഞ്ഞാല്‍ മാത്രമാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകൂ. അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ മൂന്നു പേര്‍ എയിംസിലെ ട്രോമ സെന്ററില്‍ ചികില്‍സയിലാണ്.

delhi building collapsed

20 വിദ്യാര്‍ഥികള്‍ വരെ കുടുങ്ങിയിട്ടുണ്ട് എന്നാണ് ഡിയുഎസ്‌യു പ്രസിഡന്റ് ആര്യന്‍ മാന്‍ പറയുന്നത്. കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ താഴെ കെട്ടിടത്തിന്റെ തറയുടെ പണി നടക്കുന്നുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഫയര്‍ ഫോഴ്‌സിന് വിവരം ലഭിച്ചത് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ്. സൗത്ത് ക്യാമ്പസ് പോലീസ് സ്‌റ്റേഷനിലും ഇതേ സമയം വിവരം ലഭിച്ചു. നാനാക്പുര ഗുരുദ്വാരയ്ക്ക് അടുത്താണ് തകര്‍ന്ന കെട്ടിടങ്ങള്‍.

സ്വര്‍ണം ഒരു പവന്‍ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങാം; പണിക്കൂലി അല്‍പ്പം കൂടിയേക്കും, ഇന്നത്തെ സ്വര്‍ണവില
സ്വര്‍ണം ഒരു പവന്‍ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങാം; പണിക്കൂലി അല്‍പ്പം കൂടിയേക്കും, ഇന്നത്തെ സ്വര്‍ണവില

തകര്‍ന്ന കെട്ടിടങ്ങളില്‍ ഒന്ന് ആണ്‍കുട്ടികളുടെ പിജിയാണ്. ഹോസ്റ്റല്‍ ഡാസി എന്നാണ് ഈ അഞ്ച് നില കെട്ടിടത്തിന്റെ പേര്. പത്ത് മുറികളാണ് ഇവിടെയുള്ളത്. താഴത്തെ നിലയില്‍ ഒരു മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നു. ഗുരുഗ്രാം സ്വദേശിയായ ആനന്ദ് ബന്‍സാലിന്റെതാണ് ഈ കെട്ടിടം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സൗത്ത് ക്യാമ്പസിന് അടുത്താണ് സത്യനികേതന്‍. അതുകൊണ്ടുതന്നെ നിരവധി വിദ്യാര്‍ഥികളുടെ ഹോസ്റ്റളുകള്‍ ഇവിടെയുണ്ട്.

ഈ കെട്ടിടം തകര്‍ന്നു വീണ പിന്നാലെ തൊട്ടടുത്തുള്ള കെട്ടിടം ഭാഗികമായി വീണുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ അവരുടെ മുറികളിലുള്ളപ്പോഴാണ് കെട്ടിടം വീണത്. എത്ര പേര്‍ അവശിഷ്ടങ്ങള്‍ക്ക് അടിയിലുണ്ട് എന്ന് വ്യക്തമല്ല. പിജിയിലെ രജിസ്‌ട്രേഷന്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. അവധി ആയതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് പോയിട്ടുണ്ട്. അല്ലെങ്കില്‍ വന്‍ ദുരന്തമാകുമായിരുന്നു എന്നു പ്രദേശവാസികള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+