കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ, വെള്ളപ്പൊക്കത്തിന് സാധ്യത

Google Oneindia Malayalam News

ഒഡിഷ, ആന്ധ്ര തീരങ്ങളില്‍ കനത്ത മഴ, വെള്ളപ്പൊക്കത്തിന് സാധ്യത

ലക്ഷകണക്കിനാളുകള്‍ക്ക് ഭീകര രാത്രി സമ്മാനിച്ചുകൊണ്ട് ഫായിലിന്‍ കൊടുങ്കാറ്റ് ഇന്ത്യന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതിയിലെത്തിയ കാറ്റ് കടലിനെ മൂന്നു മീറ്ററോളം ഉയരത്തില്‍ കരയിലേക്ക് പായിച്ചു. അരകിലോമീറ്ററോളം നീളത്തില്‍ വെള്ളം കരയിലേക്ക് കയറിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആന്ധ്ര, ഒഡിഷ തീരങ്ങളില്‍ ഇപ്പോള്‍ അതിശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വൈദ്യുതി, വാര്‍ത്താവിനിമയബന്ധങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കാറ്റടിയ്ക്കുന്നത് ഇപ്പോഴും തുടരുകയാണ്. നേരത്തെ കരുതിയിരുന്നതു പോലെ സൂപ്പര്‍ സൈക്കോണ്‍ കാറ്റഗറിയില്‍ പെട്ട കാറ്റല്ലെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് സ്ഥിരീകരിച്ചു. ലെവല്‍ ആറില്‍ പെട്ട കാറ്റാണ് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്.

പാരാദ്വീപില്‍ 18 മത്സ്യബന്ധന തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം ഇവരെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലും ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാറ്റ് വീശാന്‍ തുടങ്ങി, വേഗത 200കിമി

9.30: ഫായിലിന്‍ ചുഴലിക്കാറ്റ് ഒഡിഷ തീരത്ത് വീശാന്‍ തുടങ്ങി. വേഗത കുറഞ്ഞതിനാല്‍ പ്രതീക്ഷിച്ചതിലും വൈകിയാണ് കാറ്റ് തീരത്തെത്തിയത്. ഇപ്പോള്‍ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററാണെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് സ്ഥിരീകരിച്ചു.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

8.20: ഒഡിഷ-State Emergency Operation Centre No- 0674-2534177, Ganjam- 06811-263978 Puri- 06752-223237 Jagatsinghpur- 06724-220368 Kendrapada- 06727-232803 Bhadrak- 06784-251881 Balasore- 06782-262674 Mayurbhanj- 06792-252759 Jajpur- 06728-222648 Cuttack- 0671-2507842 Khordha- 06755-220002 Nayagarh- 06753-252978 Gajapati- 06815-222943 Dhenkanal- 06762-221376 Keonjhar- 06766-255437 ആന്ധ്ര : Srikakulam - 0894-2240557/ 9652838191 Visakhapatnam- 1800425002 Vizianagaram- 1077/0892-2236947 East Godavari- 0884-2365506 West Godavari- 0881230617 Krishna- 086722525 Toll Free - 1077 Guntur- 08632345103/08632234990 Nellore- 08612331477

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് കനത്ത ഭീഷണി

8.00: ഫായിലിന്‍ ചുഴലിക്കാറ്റിന്റെ ഗതി ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനാണെന്ന് റിപ്പോര്‍ട്ട

ശ്രീകാകുളം ഇരുട്ടില്‍

7.50: പതിനാല് വര്‍ഷത്തിനുശേഷം ഇന്ത്യയിലടിയ്ക്കുന്ന ഏറ്റവും ശക്തമായ കാറ്റാണിടത്. ശ്രീകാകുളത്താണ് കാറ്റ് ആദ്യമായി വീശിയത്. ഇലക്ട്രിസിറ്റി പോസ്റ്റുകള്‍ കടപുഴകി വീണിട്ടുണ്ട്. പ്രദേശമാകെ ഇരുട്ടിലാണ്.

20 മിനിറ്റിനുള്ളില്‍ ഒഡിഷ തീരത്ത്

7.40: ഫായിലിന്‍ ചുഴലിക്കൊടുങ്കാറ്റ് 20 മിനിറ്റിനുള്ളില്‍ ഒഡിഷ തീരങ്ങളിലെത്തും. 18 എയര്‍ ഫോഴ്‌സ് ഹെലികോപ്റ്ററുകളും 12 എയര്‍ ക്രാഫ്റ്റുകളും രക്ഷാപ്രവര്‍ത്തനത്തിനായി ഒരുക്കിയിട്ടുണ്ട്.

കാറ്റ് ആന്ധ്രയിലെ ശ്രീകാകുളത്തെത്തി

7: 30: ഫിയാലിന്‍ കാറ്റ് ആന്ധ്രയിലെ ശ്രീകാകുളത്തെത്തിയതായി റിപ്പോര്‍ട്ട്. വേലിയേറ്റ സമയമായതിനാല്‍ ആഘാതം കുറവാണ്. പാരാദ്വീപില്‍ 25 മീറ്ററോളം കടല്‍ കരയിലേക്ക് കയറിയതായി റിപ്പോര്‍ട്ട്.

കാറ്റ് ഗോപാല്‍പുരിനടുത്തെത്തി

7.20: ഫായിലിന്‍ ചുഴലിക്കാറ്റ് ഒഡിഷയിലെ ഗോപാല്‍പുരിന് 20 കിലോമീറ്റര്‍ അകലെ.എട്ടുമണിയ്ക്ക് മുമ്പായി ആന്ധ്രയുടെയും ഒഡിഷയുടെയും തീരങ്ങളില്‍ കാറ്റ് ആഞ്ഞു വീശും.

7.10: ഫായിലിന്‍ ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ആഞ്ഞടിയ്ക്കും. പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ദേശീയ പാത അഞ്ചിലെ ഗതാഗതം പരിപൂര്‍ണമായി തടഞ്ഞ അധികൃതര്‍ ഇതുവരെ അഞ്ചു ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചി്ടടുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയും സിആര്‍പിഎഫിനെയും തീരപ്രദേശങ്ങളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ഇതുവരെയുണ്ടായ അപകടങ്ങളില്‍ ഏഴു പേര്‍ മരിച്ചിട്ടുണ്ട്.

Phailin
English summary
Cyclone Phailin kept its stormy date with the Odisha coast, striking just off Gopalpur around 9.15 pm on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X