മരുന്നുകളുടെ വില്‍പന പ്രേരിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഇളവുകള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെ നടപടി
ദില്ലി:അനധികൃത രീതിയില്‍ മാര്‍ക്കറ്റിംങ് തന്ത്രങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നു കമ്പനികള്‍ കുടുങ്ങാന്‍ പോകുന്നു,എന്തിനാണെന്നോ? മരുന്നു കമ്പനികള്‍ വില്‍പന പ്രേരിപ്പിക്കുന്നതിനു വേണ്ടി ഡോക്ടര്‍മാര്‍ക്ക് വിദേശ യാത്രാ വാഗ്ദാനങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ നല്‍കുന്നതിന് പിഴ ചുമത്താനാണ് തീരുമാനം.
മരുന്നുകള്‍ വില്‍ക്കുന്നതില്‍ നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ അനുശാസിക്കുന്നുണ്ടെങ്കിലും കമ്പനികള്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. കമ്പനികളുടെ സ്വയം നിയന്ത്രണത്തിലും അധികാരത്തിലുമാണ് മാര്‍ക്കറ്റിംങ് നടന്നു കൊണ്ടിരിക്കുന്നത്.

ഇത്തരത്തില്‍ മരുന്ന് വില്‍പന നടത്തുന്ന കമ്പനികളെ നിരോധിക്കുന്നതിനുള്ള കരട് നിയമം നിര്‍മ്മിക്കാനാണ് ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം.
നിയമത്തിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് നവംബര്‍ അവസാനത്തോട് കൂടിയെ അന്തിമ രൂപമാവുകയുള്ളു. അതിന് ശേഷം തത്പര കക്ഷികളുടെ അഭിപ്രായം തേടും. ചട്ടം ലംഘിയ്ക്കുന്നവര്‍ക്ക് എന്ത് ശിക്ഷ നല്‍കണം എന്ന കാര്യവും കരട് നിയമത്തില്‍ വ്യക്തമാക്കും.












Click it and Unblock the Notifications