Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരെ ചാക്കിലാക്കാന്‍ മരുന്ന് കമ്പനികള്‍; രോഗികളെ 'കൊന്നാല്‍' സ്വര്‍ണനാണയങ്ങള്‍ വരെ വാഗ്ദാനം

ഡിജിറ്റല്‍ ഉപകരണങ്ങള്‍ മുതല്‍ സ്വര്‍ണനാണയങ്ങള്‍ വരെ നല്‍കിയാണ് ഡോക്ടര്‍മാരെ വശീകരിക്കുന്നത്.

മുംബൈ: ആശുപത്രിയിലെത്തുന്ന രോഗികളുടെ കീശ കാലിയാക്കുന്നതില്‍ മിടുക്ക് കാണിക്കുന്ന ഡോക്ടര്‍മാര്‍ക്ക് മരുന്ന് കമ്പനികളുടെ വക വന്‍ ഓഫറുകള്‍. ഡിജിറ്റല്‍ ഉപകരണങ്ങള്‍ മുതല്‍ സ്വര്‍ണനാണയങ്ങള്‍ വരെ നല്‍കിയാണ് ഡോക്ടര്‍മാരെ വശീകരിക്കുന്നത്. തങ്ങളുടെ മരുന്ന് കുറിച്ച് നല്‍കി ലാഭമുണ്ടാക്കി തരണമെന്നാണ് മരുന്ന് കമ്പനികളുടെ ആവശ്യം.

ഡിജിറ്റല്‍ ഉപകരണങ്ങള്‍, സ്വര്‍ണ നാണയം, സ്റ്റെതസ്‌കോപ് തുടങ്ങി വന്‍ ഓഫറുകളാണ് മരുന്ന് കമ്പനികളുടെ വക ലഭിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ബംഗളൂരുവില്‍ നടന്ന കുട്ടികളുടെ രോഗ വിദഗ്ധരുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച കുറിപ്പ് വിതരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മരുന്ന് കമ്പനികളുടെ കളികള്‍

മരുന്ന് കമ്പനികളുടെ കളികള്‍ വിശദീകരിക്കുന്ന കുറിപ്പ് സമ്മേളനത്തിനിടെ വിതരണം ചെയ്തു. എന്നാല്‍ ഇതില്‍ ഒരു മരുന്ന് കമ്പനികളുടെയും പേരെടുത്ത് പറയുന്നില്ല.

നിഷേധിച്ച് ഡോക്ടര്‍മാര്‍

എല്ലാ ഡോക്ടര്‍മാരും കുറിപ്പ് വിതരണം ചെയ്ത കാര്യം സമ്മതിച്ചില്ല. ഇത്തരം ആരോപണങ്ങള്‍ ശരിയല്ലെന്നാണ് പരിപാടിയുടെ മുഖ്യ സംഘാടകനായ ഡോക്ടറുടെ പ്രതികരണം.

ഒന്നും കിട്ടില്ല

മരുന്നുകള്‍ വില്‍ക്കാന്‍ സഹായിച്ചാല്‍ ആനുകൂല്യം കിട്ടുമെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യസംഘാടകനായ ഡോക്ടര്‍ പറയുന്നു. ചിലര്‍ വലിയ അളവിലാണ് മരുന്നുകള്‍ വാങ്ങുക. ഇത്തരക്കാര്‍ക്ക് ചിലപ്പോള്‍ വിലയില്‍ അല്‍പ്പം കുറവുണ്ടായേക്കാമെന്ന് ഡോ. കരുണാകര പറഞ്ഞു. 18 വര്‍ഷമായി ഞാന്‍ കുട്ടികളുടെ രോഗ വിദഗ്ധനായി ജോലി ചെയ്യുന്നു. ഇതുവരെ തനിക്ക് ഒരു കമ്പനിയും ഓഫര്‍ ചെയ്തിട്ടില്ലെന്ന് കരുണാകര പറഞ്ഞു.

വിളയാട്ടം എംസിഐയുടെ നിരോധനമുള്ളപ്പോള്‍

മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് സൗജന്യങ്ങളും ആനുകൂല്യങ്ങളും നല്‍കരുതെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം എംസിഐ നിരോധിച്ചിട്ടുമുണ്ട്.

ഓഫറുകള്‍ ആഘോഷത്തോടനുബന്ധിച്ച്

മകര സക്രാന്തിയോടനുബന്ധിച്ച് ഡോക്ടര്‍മാര്‍ക്ക് കമ്പനികള്‍ വന്‍ ഓഫറുകള്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇക്കാര്യം വിശദീകരിക്കുന്ന കുറിപ്പ് പീഡിയാട്രീഷന്‍സ് വാര്‍ഷിക സമ്മേളനത്തില്‍ വിതരണം ചെയ്തുവെന്നും റിപോര്‍ട്ടുണ്ടായിരുന്നു.

വാഗ്ദാന പെരുമഴ

ടൈഫോയ്ഡിനെതിരായ മരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കാണ് വാഗ്ദാനങ്ങള്‍. റോട്ട വൈറസിനെതിരായ മരുന്നിനും വാഗ്ദാനങ്ങളുടെ പെരുമഴയാണ് വിതരണം ചെയ്ത കുറിപ്പിലുള്ളത്.

കുട്ടികളുടെ ഡോക്ടര്‍മാര്‍ക്ക് നല്ല കാലം

കുട്ടികളുടെ ഭാരം അളക്കുന്നതിനുള്ള യന്ത്രം, സ്റ്റെതസ്‌കോപ്, സ്വര്‍ണ നാണയം എന്നിവയാണ് കുറിപ്പില്‍ വാഗ്ദാനം ചെയ്യുന്നത്. 100 ടിസിവി, 100റോട്ട എന്നീ മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് സ്വര്‍ണ നാണയങ്ങള്‍. രണ്ട് മരുന്നുകളും 150 വീതം ഓര്‍ഡര്‍ ചെയ്യണമെന്നാണ് കുറിപ്പിലെ ആവശ്യമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ഡോക്ടര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും ഓഫറുണ്ടായിരുന്നു

കഴിഞ്ഞ വര്‍ഷം നടന്ന പീഡിയാട്രീഷന്‍ സമ്മേളനത്തിലും സമാനമായ കുറിപ്പ് വിതരണം ചെയ്തിരുന്നു. എന്നാല്‍ അന്ന് ഹൈദരാബാദ് കേന്ദ്രമായുള്ള കമ്പനി ഭാരത് ബയോടെകിന്റെ ലോഗോ ഉള്‍പ്പെടുത്തിയായിരുന്നു കുറിപ്പ്. ഇത്തവണ കുറിപ്പ് ആരുടേതാണെന്ന് വ്യക്തമാക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+