എന്തൊരു ടൈമിംഗ്, വരുന്നൂ നമോ വേദനസംഹാരി!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വേദന സംഹാരിയും. ഹരിയാനയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് നമോ പെയിന്‍ കില്ലറുകളും ബാമുകളും പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി മുതലെടുക്കാനാണ് കമ്പനിയുടെ നീക്കം. നമോ പെയിന്‍ കില്ലര്‍ രാജ്യം മൊത്തം എത്തിക്കാനാണ് ശ്രമമെന്ന് ഹള്ദ്വാനി ആസ്ഥാനമായിട്ടുള്ള മരുന്ന് കമ്പനിയുടമ പ്രേം മദന്‍ പറഞ്ഞു.
റെയില്‍വേ നിരക്ക് കൂടി നടുവൊടിഞ്ഞ് നില്ക്കുന്ന ജനങ്ങള്‍ക്ക് ഭയങ്കര ആശ്വാസമായിരിക്കും ഈ വേദന സംഹാരി എന്നാണ് ആളുകള്‍ വാര്‍ത്തയോട് പ്രതികരിക്കുന്നത്. ഭരണം ഏറ്റെടുത്ത് ഒരു മാസം പോലും തികയുന്നതിന് മുന്‍പ് മോദി സര്‍ക്കാര്‍ റെയില്‍ ചാര്‍ജ് കൂട്ടിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

മുന്‍പ് യു പി എ സര്‍ക്കാരിന്റെ കാലത്ത് റെയില്‍ ചാര്‍ജ് കൂട്ടിയപ്പോള്‍ മോദി ഇതിനെ എതിര്‍ത്ത് പോസ്റ്റ് ചെയ്ത ട്വീറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കളിയാക്കാനായി ഉപയോഗിക്കുന്നത്. റെയില്‍ ബഡ്ജറ്റിന് മുന്‍പ് ചാര്‍ജ്ജ് കൂട്ടിയ യു പി എ സര്‍ക്കാരിനെതിരെ കത്തെഴുതാന്‍ മോദി അന്ന് ട്വിറ്ററിലൂടെ ആളുകളോട് പറഞ്ഞിരുന്നു.
ഇതാദ്യമായല്ല നരേന്ദ്രമോദിയുടെ പേരില്‍ സാധനങ്ങള്‍ ഇറങ്ങുന്നത്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ക്യാംപയിനിലെ ചൂടന്‍ കഥാപാത്രമായ നമോ ചായ, നമോ ലാപ്ടോപ്പ്, നമോ ടീ ഷര്‍ട്ട്, നമോ ബാം തുടങ്ങിയവയും ബി ജെ പി പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ നമോ വേദനസംഹാരി പാര്‍ട്ടിയല്ല പുറത്തിറക്കുന്നത് എന്ന വ്യത്യാസമുണ്ട്.
നമോ ബ്രാന്‍ഡ് ഉല്പന്നങ്ങള് വാങ്ങാനായി നമോ സ്റ്റോര്‍ എന്നൊരു വെബ് സൈറ്റും ഉണ്ട്. മോദിയെ പിന്തുണയ്ക്കുന്ന ഒരു സംഘം വോളന്റിയര്‍മാരാണ് ഇതിന് പിന്നില്‍. 2012 ലാണ് നമോ സ്റ്റോര്‍ തുടങ്ങിയത്.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്












Click it and Unblock the Notifications