Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക് സഭ, നാലാം ഘട്ടം ശനിയാഴ്ച

ഗുവാഹത്തി: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ശനിയാഴ്ച നടക്കും. നാലു സംസ്ഥാനങ്ങളിലെ ഏഴുമണ്ഡലങ്ങളിലേക്കാണ് വിധിയെഴുത്ത്. അസം(3), ഗോവ(2), സിക്കിം(1), ത്രിപുര(1) സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. സിക്കിമില്‍ നിയമസഭയിലെ 32 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ബിജെപി കോട്ടയായ വടക്കന്‍ ഗോവയില്‍ മുന്‍ മുഖ്യമന്ത്രി രവിനായിക്കും(കോണ്‍ഗ്രസ്) മൂന്നു തവണ എംപിയും ഒരിയ്ക്കല്‍ കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീപദ് നായിക്കും തമ്മിലാണ് പ്രധാനമത്സരം. തെക്കന്‍ ഗോവയില്‍ ബിജെപിയുടെ നരേന്ദ്ര സവോല്‍ക്കറും കോണ്‍ഗ്രസിന്റെ അലെക്‌സിയോ റെജിനാള്‍ഡോയും തമ്മിലാണ് ഏറ്റുമുട്ടല്‍.

Lok Sabha Election

ത്രിപുര ഈസ്റ്റ് മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ്. സിപിഐഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണിത്. സംസ്ഥാന വ്യവസായ മന്ത്രിയായ ജിതേന്ദ്ര ചൗധരിയാണ് സിപിഎമ്മിനുവേണ്ടി കളത്തിലുള്ളത്.

സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനു തന്നെയാണ് മുന്‍തൂക്കം. എസ്ഡിഎഫിന് ചെറിയ തോതിലെങ്കിലും വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുന്ന കോണ്‍ഗ്രസിനാണ്. 2004ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടാന്‍ അവര്‍ക്കു സാധിച്ചിരുന്നു.

സിക്കിം ക്രാന്തികാരി മോര്‍ച്ച എന്നൊരു സംഘടനയും മത്സരരംഗത്തുണ്ട്. അതേ സമയം ഭരണവിരുദ്ധ വികാരം മുതലാക്കി സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം, എന്നാല്‍ കഴിഞ്ഞ തവണ 32ല്‍32ഉം നേടിയ എസ്ഡിഎഫിനെ മറികടക്കുക അത്ര എളുപ്പമായിരിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+