കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം ഘട്ട ലോക്ക്ഡൗണ്‍; പൊതുഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചേക്കാം; കൂടുതല്‍ ഇളവുകള്‍

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 ന് ശേഷവും ഇളവുകളോടെ തുടരാനാണ് തീരുമാനം. നിയന്ത്രങ്ങള്‍ നിലനിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. നിലവില്‍ രാജ്യത്ത് 80000 ത്തിലധികം ആളുകള്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ നാലായിരത്തിനടുത്ത് ആളുകള്‍ക്ക് കൊറോണ ബാധിച്ചുവെന്നത് ആശങ്കയുണ്ടാക്കുന്നത്മെയ് 18 മുതല്‍ രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ ആരംഭിക്കും. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവുമെന്നാണ് സൂചന.

കൊറോണവൈറസ് ബാധിതന് സമ്പര്‍ക്കംആയിരത്തിലധികം പേരുമായി; ജാഗ്രതയില്‍ ഇടുക്കി; സംഭവിച്ചത്കൊറോണവൈറസ് ബാധിതന് സമ്പര്‍ക്കംആയിരത്തിലധികം പേരുമായി; ജാഗ്രതയില്‍ ഇടുക്കി; സംഭവിച്ചത്

പൊതു ഗതാഗതം

പൊതു ഗതാഗതം

മെയ് 18 നാണ് ലോക്ക്ഡൗണിന്റെ നാലാം ഘട്ടം തുടങ്ങുന്നത്. ഇതുവരെയും കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തി വെച്ച പൊതു ഗതാഗത സംവിധാനങ്ങള്‍ തുറക്കുമെന്നാണ് സൂചന. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തിന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൊതുഗതാഗതത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നത്.

ഹോട്ട്‌സ്‌പോര്‍ട്ടുകള്‍

ഹോട്ട്‌സ്‌പോര്‍ട്ടുകള്‍

രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു.അതത് സംസ്ഥാനങ്ങളുടെ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ തീരുമാനിക്കുന്നതിനുള്ള അധികാരം തങ്ങള്‍ക്ക് നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. അതിനുള്ള സ്വാതന്ത്യം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വിട്ടു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ലോക്കല്‍ ബസുകള്‍

ലോക്കല്‍ ബസുകള്‍

ഓരോ ജില്ലകളിലേയും ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ അല്ലാത്തയിടങ്ങളില്‍ ലോക്കല്‍ ബസുകള്‍ ഓടിക്കാന്‍ അനുവാദമുണ്ടാവും, എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും പൊതുഗതാഗതം അനുവദിക്കുക. ബസില്‍ നിശ്ചിത അകലത്തില്‍ സീറ്റ് ക്രീകരണം ഉണ്ടായിരിക്കും. ഓട്ടാ ടാക്‌സി സര്‍വ്വീസുകളും നടത്താന്‍ അനുവാദമുണ്ടാവും.

ആഭ്യന്തര വിമാന സര്‍വ്വീസ്

ആഭ്യന്തര വിമാന സര്‍വ്വീസ്

രാജ്യത്തെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ അടുത്തയാഴ്ച്ച ആരംഭിക്കും. വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് സര്‍വ്വീസ് നടത്തുന്നത്. കൊച്ചിയില്‍ നിന്നും 12 സര്‍വ്വീസുകള്‍ ഉണ്ടാവും. ഇതിന് പുറമേ ദില്ലിയില്‍ നിന്നും 173 സര്‍വ്വീസുകള്‍, മുംബൈയില്‍ നിന്നും 40 സര്‍വ്വീകള്‍, ഹൈദരാബാദ് 23 സര്‍വ്വീസ് എന്നിങ്ങനെയും ഉണ്ടാവും. ഇത് കൂടാതെ അഹമ്മദാബാദ്, ബംഗ്ളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചും സര്‍വ്വീസുകള്‍ ഉണ്ട്.

 ട്രെയിന്‍ സര്‍വ്വീസ്

ട്രെയിന്‍ സര്‍വ്വീസ്

അതേ സമയം രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സാധ്യതയില്ല. ജൂണ്‍ 30 വരെ ബുക്ക് ചെയ്ത മുഴുവന്‍ ടിക്കറ്റുകളും റദ്ദ് ചെയ്തിരിക്കുകയാണ്. ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്നും അറിയിച്ചിരുന്നു. ഒപ്പം സംസ്ഥാനങ്ങള്‍ കടന്നുള്ള യാത്രകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവും. പാസ് കൈയ്യില്‍ ഉള്ളവര്‍ക്ക് മാത്രമെ യാത്രകള്‍ അനുവദിക്കുകയുള്ളു.

Recommended Video

cmsvideo
ബസ് മിനിമം ചാര്‍ജ് 20 രൂപ | Oneindia Malayalam
 മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഹോട്ട്‌സ്‌പോര്‍ട്ട് മേഖലകള്‍ക്ക് ഇളവുകള്‍ ബാധകമല്ല. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ളത്. ഇവിടെ ലോക്ക്ഡൗണ്‍ മെച് അവസാനം വരെ തുടരും.രാജ്യത്ത് 51401 പേരാണ് ചികിത്സയിലുള്ളത്.

ആദ്യ ശ്രമിക് ട്രെയിന്‍ ദില്ലിയില്‍ നിന്നും കേരളത്തിലെത്തി; രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിആദ്യ ശ്രമിക് ട്രെയിന്‍ ദില്ലിയില്‍ നിന്നും കേരളത്തിലെത്തി; രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി

English summary
Fourth Phase Lockdown: Public Transport May be Partially Restored
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X