ജീവകാരുണ്യം താൽക്കാലികമാകരുത്;സുസ്ഥിര വികസനമാണ് പ്രധാനമെന്ന് ഡോ. പ്രീതി അദാനി
താത്കാലിക സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് പകരം ദീർഘകാലത്തേക്ക് പിന്തുണ ഉറപ്പാക്കുന്ന തരത്തിൽ സമൂഹങ്ങളുടെയും സ്ഥാപനങ്ങളുടെയും ശേഷി വർദ്ധിപ്പിക്കുന്ന രീതിയിലേക്ക് ജീവകാരുണ്യ നിക്ഷേപങ്ങൾ മാറണമെന്ന് അദാനി ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ പ്രീതി അദാനി .ഏഷ്യൻ വെഞ്ചർ ഫിലാന്ത്രോപ്പി നെറ്റ്‌വർക്ക് ഗ്ലോബൽ കോൺഫറൻസിൽ (എവിപിഎൻ) സംസാരിക്കുകയായിരുന്നു അവർ. കൂടുതൽ സഹകരണം ഉറപ്പാക്കേണ്ടതിനെ കുറിച്ചും അറിവുകൾ പങ്കുവെക്കേണ്ടതിനെ കുറിച്ചും ജീവകാരുണ്യ ഫണ്ടുകളുടെ കൃത്യമായ വിനിയോഗത്തെ കുറിച്ചും അവർ പരിപാടിയിൽ സംസാരിച്ചു.
ഇതാദ്യമായാണ് എവിപിഎന്നിന് ഇന്ത്യ വേദിയാകുന്നത്. ജീവകാരുണ്യ പ്രവർത്തകർ, സാമൂഹ സ്വാധീനമുള്ള നേതാക്കൾ, കോർപറേറ്റുകൾ, നയതന്ത്രജ്ഞർ, വികസന വിദഗ്ധർ തുടങ്ങി ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. ആഗ്രഹം, വികസന കുതിപ്പിലെ വേഗത, ജനങ്ങളുടെ ഊർജം എന്നിവയിലൂടെയാണ് ഇന്ത്യയുടെ വികസന യാത്രയെ നോക്കിക്കാണേണ്ടതെന്ന് ഡോ അദാനി പറഞ്ഞു. 'വികസിത് ഭാരത് 2047' എന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിനെ കുറിച്ചും അതിൽ രാജ്യത്തെ സാങ്കേതിക മേഖലയുടെ വളർന്നുവരുന്ന പങ്കാളിത്തം, താഴെതട്ടിലുള്ള സംരംഭങ്ങൾ, വൈദഗ്ധ്യ വികസനം, പ്രാദേശിക കണ്ടുപിടിത്തങ്ങൾ എന്നിവയെ കുറിച്ചും അവർ സംസാരിച്ചു.

രാജ്യത്തെ സാമൂഹിക ധനസഹായം വർധിക്കുകയാണെന്നും അത് 310 ബില്യണ്‍ ഡോളർ കടന്നുവെന്നും അവർ പറഞ്ഞു. 13 ശതമാനം വളർച്ചയാണ് ഉണ്ടായത്. ഇപ്പോൾ രാജ്യത്ത് 2 ലക്ഷത്തോളം സ്റ്റാർട്ടപ്പുകൾ ഉണ്ട്, പ്രധാന നഗരങ്ങളിൽ അല്ല മറിച്ച ഗ്രാമങ്ങളും ചെറിയ പട്ടണങ്ങളിലുമാണ് ഇത്തരം സ്റ്റാർട്ടപ്പുകൾ ഉയർന്നു വരുന്നത്', അവർ പറഞ്ഞു.
രാജ്യത്തെ മികച്ച ആശയങ്ങൾ കണ്ടെത്തുന്നതിനായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൌതം അതാനി അവതരിപ്പിച്ച വന്ദേഭാരതം പദ്ധതിയെ കുറിച്ചും അവർ വിശദീകരിച്ചു. ഇതുവരെ 26,000 സ്റ്റാർട്ടപ്പുകളാണ് പദ്ധതിയിൽ അപേക്ഷിച്ചത്. സാമൂഹികമായും പാരിസ്ഥിതികമായും സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്നവയാണ് ഇതിൽ പലതും',അവർ പറഞ്ഞു.
യ കാലാവസ്ഥ വ്യതിയാനം, എഐ യുടെ വളർച്ച, സാമൂഹിക മാധ്യമങ്ങളുടേയും ടെക്നോളജിയുടേയും അമിത ഉപയോഗം എന്നിങ്ങനെ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ചും അവർ പ്രതികരിച്ചു. മികച്ച ശേഷിയും ധനസഹായവും ഉണ്ടായിട്ടും ഇവയെല്ലാം കൃത്യമായി ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതിലെ കുറവുകൾ അവർ ചൂണ്ടി്ക്കാട്ടി. ഫണ്ട് ശേഖരണ എന്നതിനപ്പുറം അറിവും അനുഭവങ്ങളും വിജയകരമായ മാതൃകകളും പങ്കുവെക്കാൻ ഏഷ്യയിലെ ജീവകാരുണ്യ പ്രസ്ഥാനങ്ങൾ തയ്യാറാകണമെന്ന് അവർ അഭ്യർത്ഥിച്ചു.
ജീവിക്കാൻ പണം ആവശ്യമാണ്. എന്നിരുന്നാലും ജീവകാരുണ്യം എന്നത് ആളുകളുടെ സ്വഭാവങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കാനും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും വൈദഗ്ധ്യം വളർത്തുന്നതിനും പുതിയ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ശക്തമായ സാമൂഹിക ഘടന വളർത്തുന്നതിനും ആകണമെന്നും അവർ വ്യക്തമാക്കി.ഏഷ്യയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനയി 2025 ൽ ഹോങ്കോങ്ങിൽ വെച്ച നടന്ന എവിപിഎൻ ഗ്ലോബൽ കോണ്‍ഫറസിൽ വെച്ച് 'യൂണിഫൈഡ് കൊളാബറേഷൻ പ്ലാറ്റ്‌ഫോം'എന്ന ആശയം ഡോ അദാനി പങ്കുവെച്ചിരുന്നു. ഡൽഹിയിൽ വെച്ചും അവർ ഇക്കാര്യം ആവർത്തിച്ചു.
30 വർഷമായി
താഴേതട്ടിൽ അദാനി ഫൌണ്ടേഷൻ നടത്തുന്ന വികസന പ്രവർത്തനങ്ങളും വേദിയിൽ ചർച്ചയായി. 1996ലാണ് ഫൌണ്ടേഷൻ സ്ഥാപിതമായത്. വിദ്യാഭ്യാസം, ആരോഗ്യം, വൈദഗ്ധ്യം,
നൈപുണ്യ വികസനം, ജീവിത മാർഗങ്ങൾ, ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമം, പൊതു സൗകര്യങ്ങൾ, കായികം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലയിലാണ് ഫൌണ്ടേഷൻ പ്രവർത്തിക്കുന്നത്. രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി 7200 ഓളം ഗ്രാമങ്ങളിലെ 13മില്യണ്‍ ജനങ്ങൾക്ക് സഹായം ഉറപ്പാക്കാൻ സംധടനയ്ക്ക് സാധിച്ചു.
സ്വന്തം ഭാവി നിർവചിക്കുന്നതിൽ സമൂഹത്തെ ശാക്തീകരിക്കുന്ന രീതിയിലുള്ള സംഘടനയുടെ ഇടപെടലിനെ കുറിച്ചും ഡോ അദാനി ഊന്നി പറഞ്ഞു. മഹാരാഷ്ട്രയിലെ ചുർദി ഗ്രാമത്തിൽ നിന്നുള്ള കിരണ്‍ ഹരിണ്‍കേദേയുടെ ഉദാഹരണവും അവർ പങ്കിട്ടു. സംഘടയുടെ ലൈവ്സ്റ്റോക്ക് വികസന പദ്ധതിയിലാണ് അവർക്ക് സഹായം ലഭ്യമായത്. അതുവഴി മികച്ച കന്നുകാലി ഇനങ്ങളെ പരിപാലിച്ച് പാലുത്പാദനം വർധിപ്പിക്കാനും വനിത ക്ഷീര സംരംഭങ്ങളുടെ ഭാഗമാകാനും അവർക്ക് സാധിച്ചു. നിലവിൽ ദിവസേന 25-28 ലിറ്റർ പാൽ വിൽക്കാൻ കിരണിന് സാധിക്കുന്നുണ്ട്. സ്വന്തം മക്കളുടെ വിദ്യാഭ്യാസം മികച്ച നിലയിൽ നടപ്പാക്കാൻ അവർക്ക് കഴിയുന്നുണ്ട്. അതായത് ജീവകാരുണ്യ പ്രവർത്തനം എന്നത് ഒരാളുടെ ജീവിതത്തെ മാറ്റാൻ മാത്രമല്ല അവരുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്താനും സാധിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്', ഡോ അദാനി വിശദീകരിച്ചു.
ഗർഭിണികളുടെയും നവജാതശിശുക്കളുടെയും സംരക്ഷണം, പ്രാഥമിക വിദ്യാഭ്യാസം,യുവാക്കൾക്കുള്ള നൈപുണ്യ വികസം, സുസ്ഥിര ജീവിത മാർഗങ്ങൾ, ആരോഗ്യ മേഖല, ഭിന്നശേഷിക്കാർക്കുള്ള പിന്തുണ, തുടങ്ങി നിരവധി മേഖലകളിൽ അദാനി ഫൌണ്ടേഷൻ സഹായം ഉറപ്പാക്കുന്നുണ്ട്. ആരോഗ്യമേഖല, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസ മേഖലകൾക്കായി ഇതിനോടകം 60,000കോടിയുടെ പദ്ധതി ഗൌതം അദാനി കുടുംബം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുംബൈയിലും അഹമ്മദാബാദിലും ആദ്യഘട്ടമായി ആസൂത്രണം ചെയ്യുന്ന അദാനി ഹെൽത്ത് സിറ്റികൾ, ബീഹാറിലെ പീർപൈന്തിയിലുള്ള 200 കിടക്കകളുള്ള ആശുപത്രി, നേത്രപരിപാലനം, ഉന്നതവിദ്യാഭ്യാസ പദ്ധതികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
വലിയ ബജറ്റുകൾ കൊണ്ട് മാത്രം ഇന്ത്യയുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകില്ലെന്ന് ഡോ അദാനി പറഞ്ഞു. ശക്തമായ സംഘടനകൾ, കഴിവുള്ള ആളുകൾ, സംവിധാനങ്ങൾ, വിജയിച്ച പദ്ധതികൾ എന്നിവയെല്ലാം ഇതിന് ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ആശയങ്ങൾ പങ്കുവെക്കുന്നതിനുമുള്ള സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിനുള്ള മികച്ച വേദിയാണ് എവിപിൺൻ. 43 ഇടങ്ങളിൽ നിന്നുള്ള വിവിധ സംഘടനകളിലെ 700-ലധികം പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.


Click it and Unblock the Notifications