കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ യുവാക്കളെ ഐസിസിലേക്കെത്തിക്കുന്ന ഫിലീപ്പിനി സുന്ദരി; കൊടും ഭീകരന്റെ വിധവ... ഉമ്മ അഫയേഴ്സ്!

Google Oneindia Malayalam News

ദില്ലി/മനില: ഇന്ത്യക്കാരായ യുവാക്കളെ ഐസിസിലേക്ക് ആകര്‍ഷിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്ന യുവതി അറസ്റ്റില്‍. ഫിലീപ്പീന്‍സുകാരിയായ കരേന്‍ ഐഷ ഹാമിദണ്‍ ആണ് അറസ്റ്റിലായത്.

ദിലീപിനെ കാണാൻ 'സായുധ സംഘം' വീട്ടിൽ; പല വണ്ടികളിലായി തണ്ടർ ഫോഴ്‌സ്... വൻ സുരക്ഷയിൽ 2 ആഡംബരവാഹനങ്ങൾദിലീപിനെ കാണാൻ 'സായുധ സംഘം' വീട്ടിൽ; പല വണ്ടികളിലായി തണ്ടർ ഫോഴ്‌സ്... വൻ സുരക്ഷയിൽ 2 ആഡംബരവാഹനങ്ങൾ

ഇന്ത്യക്കാരെ മാത്രമല്ല, മറ്റ് പല വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളേയും കരേന്‍ ഐസിസിന്റെ വലയിലേക്ക് ആകര്‍ഷിച്ചിരുന്നു. ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആണ് കരേനെ അറസ്റ്റ് ചെയ്തത്.

നടന്‍ വിജയ് ക്രിസ്ത്യാനി? ഇളയദളപതിയുടെ മതംപറഞ്ഞ് മെര്‍സലിനെ തകര്‍ക്കാന്‍ സംഘപരിവാര്‍നടന്‍ വിജയ് ക്രിസ്ത്യാനി? ഇളയദളപതിയുടെ മതംപറഞ്ഞ് മെര്‍സലിനെ തകര്‍ക്കാന്‍ സംഘപരിവാര്‍

ഞെട്ടിപ്പിക്കുന്നതാണ് കരേന്‍ ഐഷ ഹാമിദണ്‍ എന്ന യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍. അതി വിദഗ്ധമായാണ് ഇവര്‍ ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്.

കരേന്‍ ഐഷ ഹാമിദണ്‍

കരേന്‍ ഐഷ ഹാമിദണ്‍

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലക്കാരിയാണ് കരേന്‍ ഐഷ ഹാമിദണ്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഐസിസിന്റെ വക്താവായിട്ടായിരുന്നു ഇവരുടെ ഇടപെടലുകള്‍.

ഭീകരന്റെ വിധവ

ഭീകരന്റെ വിധവ

ഫിലിപ്പീന്‍സിലെ ഭീകരവാദി നേതാവായിരുന്ന മുഹമ്മദ് ജഫാര്‍ മക്വിദിന്റെ വിധവയാണ് കരേന്‍. ഭര്‍ത്താവിന്റെ മരണശേഷം ആണ് ഇവര്‍ ഐസിസിന് വേണ്ടി ശക്തമായി രംഗത്തെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകരാജ്യങ്ങളുടെ പേടി സ്വപ്‌നം

ലോകരാജ്യങ്ങളുടെ പേടി സ്വപ്‌നം

2016 ല്‍ ആയിരുന്നു കരേന്‍ ഐഷയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം പുറത്ത് വരുന്നത്. എന്‍ഐഎ ആയിരുന്നു ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി പുറത്തെത്തിച്ചത്. ലോകരാജ്യങ്ങളുടെ പേടിസ്വപ്‌നമായി മാറി ഇതോടെ കരേന്‍.

ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സ് ആപ്പ്

ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സ് ആപ്പ്

സോഷ്യല്‍ മീഡിയയില്‍ ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിച്ചായിരുന്നു കരേന്റെ പ്രവര്‍ത്തനം. ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സ് ആപ്പ് എന്നിവ ഉപയോഗിച്ച് ആളുകളെ ഐസിസിലേക്ക് ആകര്‍ഷിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു.

12 രാജ്യങ്ങള്‍

12 രാജ്യങ്ങള്‍

കരേനിന് വേണ്ടി വലവിരിച്ച് കാരിത്തിരുന്നിരുന്നത് 12 ല്‍ പരം രാജ്യങ്ങളാണ്. ഇവിടങ്ങളില്‍ നിന്നെല്ലാം തന്നെ ഇവര്‍ യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.

കിറുകൃത്യം വിവരം

കിറുകൃത്യം വിവരം

കരേനിനെ സംബന്ധിച്ച ഏറ്റവും കൃത്യമായ വിവരങ്ങള്‍ ഫിലിപ്പീന്‍സിന് കൈമാറിയത് നമ്മുടെ സ്വന്തം ദേശീയ അന്വേഷണ ഏജന്‍സി ആയിരുന്നു. അവരുടെ താമസ സ്ഥലം പോലും വ്യക്തമാക്കുന്നതായിരുന്നു ആ വിവരം.

രണ്ട് ഇന്ത്യക്കാര്‍

രണ്ട് ഇന്ത്യക്കാര്‍

ഐസിസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാനേജര്‍ മുഹമ്മദ് സിറാജുദ്ദീനും തമിഴ്‌നാട്ടില്‍ നിന്നുള്ള കംപ്യൂട്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് നസീറും കരേനിന്റെ വലയില്‍ പെട്ട് ഐസിസില്‍ ചേര്‍ന്നവര്‍ ആയിരുന്നു.

ഉമ്മ അഫയേഴ്‌സ്

ഉമ്മ അഫയേഴ്‌സ്

സോഷ്യല്‍ മീഡിയയില്‍ വലിയ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ തന്നെ നടത്തിപ്പോന്നിരുന്നു കരേന്‍. ഉമ്മ അഫയേഴ്‌സ്, ഇസ്ലാം ക്യു ആന്റ് എ എന്നിവ ആണ് അവയില്‍ പ്രധാനപ്പെട്ടവ.

എന്‍ഐഎ കുറ്റപത്രത്തില്‍

എന്‍ഐഎ കുറ്റപത്രത്തില്‍

ഫിലിപ്പീന്‍സില്‍ അറസ്റ്റിലാകുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ എന്‍ഐഎ തയ്യാറാക്കിയ രണ്ട് കുറ്റപത്രങ്ങളില്‍ കരേനിന്റെ പേരുണ്ടായിരുന്നു. ഏത് വിധേയനയും ഇവരെ ചോദ്യം ചെയ്യാന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സി.

ഒറ്റ് നടന്നോ?

ഒറ്റ് നടന്നോ?

കരേന്‍ ഒറ്റുകാരിയാണോ എന്ന രീതിയില്‍ മറ്റ് ചില ഐസിസി റിക്രൂട്ടര്‍മാര്‍ സംശയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാനേജര്‍ അറസ്റ്റിലായപ്പോഴായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത്.

English summary
In what could boost National Investigation Agency's probe into cases of Islamic State operatives of Indian origin, Karen Aisha Hamidon — named in radicalization of Indian recruits — has been arrested in the Philippines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X