Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡീപ്പ് ഫേക്, ഫിഷിങ് ഡിജിറ്റല്‍ തട്ടിപ്പുകള്‍; പൗരന്മാര്‍ക്ക് സംരക്ഷണം ഒരുക്കി ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ രംഗത്ത് ഇന്ത്യ അതിവേഗം വളരുന്ന സാഹചര്യത്തില്‍ സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ). ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള സര്‍ക്കാരിന്റെ മെച്ചപ്പെട്ട റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്നാണ് ഈ കണ്ടെത്തല്‍.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സൈബര്‍ സുരക്ഷാ സംഭവങ്ങള്‍ 2022-ലെ 10.29 ലക്ഷത്തില്‍ നിന്ന് 2024-ല്‍ 22.68 ലക്ഷമായി കുതിച്ചുയര്‍ന്നു. അതേസമയം നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം 2025 ഫെബ്രുവരി വരെ 36.45 ലക്ഷത്തിന്റെ സൈബര്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

cyber crime

ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് ശക്തമായ നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. പൗരന്മാരുടെ സഹായത്തിനായി നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലും (NCRP) 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പറും അവതരിപ്പിച്ചിട്ടുണ്ട്.

ഡീപ്പ് ഫേക്കുകള്‍ മുതല്‍ ഫിഷിംഗ് തട്ടിപ്പുകള്‍ വരെ:
എംഎച്ച്എ പൗരന്മാരെ സംരക്ഷിക്കുന്നത് എങ്ങനെ?

86 ശതമാനത്തില്‍ അധികം വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ കണക്ടിവിറ്റി പൗരന്മാരുടെ ജോലിയുടെ സ്വഭാവത്തിലും ഇടപാടുകള്‍ നടത്തുന്നതിലും ആശയവിനിമയം നടത്തുന്നതിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം കണക്ടിവിറ്റി ഓണ്‍ലൈന്‍ ചൂഷണത്തിനുള്ള അവസരങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഡിജിറ്റല്‍ സുരക്ഷയെ ഒരു ദേശീയ പ്രശ്‌നമായാണ് ആഭ്യന്തര മന്ത്രാലയം കാണുന്നത്.

തട്ടിപ്പുകളുടെ ഡിജിറ്റല്‍ രീതി

സൈബര്‍ കുറ്റവാളികള്‍ ഫിഷിങ്, സ്പൂഫിങ്, ഡീപ് ഫേക്കുകള്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളും തന്ത്രങ്ങളും ഉപയോഗിച്ച് സാധാരണക്കാരായ പൗരന്മാരെ തട്ടിപ്പിന് ഇരയാക്കുന്നു. അടുത്തിടെ നടന്ന ഒരു കേസില്‍ ആത്മീയ ഗുരുവായ സദ്ഗുരുവിന്റെ ഡീപ്പ് ഫേക് വീഡിയോ കണ്ടു വഞ്ചിതയായ ബെംഗളൂരു സ്വദേശിയായ 57-കാരിക്ക് 3.75 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. ഒരു വ്യാജ നിക്ഷേപ പ്ലാറ്റ്‌ഫോം പ്രോത്സാഹിപ്പിക്കുന്ന സദ്ഗുരുവിന്റെ ഡീപ്പ് ഫേക് വീഡിയോ കണ്ടാണ് ഇവര്‍ വഞ്ചിക്കപ്പെട്ടത്.

അതുപോലെ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പേരിലും നിരവധി ഡീപ്പ് ഫേക് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇറങ്ങുന്നുണ്ട്. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വരുമാനം വാഗ്ദാനം ചെയ്യുന്ന ഇത്തരം നിക്ഷേപ പദ്ധതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന മട്ടിലാണ് വ്യാജ പരസ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

മറ്റൊരു സംഭവത്തില്‍ മോത്തിലാല്‍ ഓസ്വാളിന്റെ ലോഗോ വ്യാജമായി ഉപയോഗിച്ച് പരസ്യം ചെയ്ത വ്യാജ ട്രേഡിങ് ആപ്പില്‍ നിക്ഷേപം നടത്തിയ ഹൈദരാബാദ് സ്വദേശിക്ക് 12 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.

മുതിര്‍ന്ന സര്‍ക്കാര്‍ വ്യക്തികളെ ഉപയോഗിച്ചാണ് ഡീപ്‌ഫേക് വീഡിയോകള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത് വ്യാജ നിക്ഷേപ പദ്ധതികളില്‍ പണം മുടക്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇത്തരം തട്ടിപ്പുകള്‍ എത്രത്തോളം സങ്കീര്‍ണവും സംഘടിതവും ആണെന്നതിന്റെ തെളിവാണ് ഈ ഉദാഹരണങ്ങള്‍.

സൈബര്‍ സുരക്ഷാ ചട്ടക്കൂട്

വര്‍ദ്ധിച്ചുവരുന്ന സൈബര്‍ ഭീഷണിയെ നേരിടാന്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ (I4C) വഴി ആഭ്യന്തര മന്ത്രാലയം സൈബര്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍, ഐഡന്റിറ്റി മോഷണം, സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വച്ചുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ (www.cybercrime.gov.in) പൗരന്മാര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയും.

തട്ടിപ്പിന് ഇരയായവര്‍ക്ക് 1930 എന്ന ഹെല്‍പ്ലൈന്‍ നമ്പര്‍ വഴി അടിയന്തര സഹായം ലഭിക്കും. തത്സമയം തട്ടിപ്പ് ഇടപാടുകള്‍ മരവിപ്പിക്കാന്‍ അധികാരികളെയും ബാങ്കുകളെയും ഇത് സഹായിക്കുന്നു.

ഇതുകൂടാതെ, മാനവ വിഭവ ശേഷി വര്‍ധിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം നിക്ഷേപം നടത്തുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ പരിശീലനം നല്‍കുന്ന, എംഎച്ച്എയുടെ നേതൃത്വത്തിലുള്ള ഇ-ലേണിംഗ് പ്ലാറ്റ്ഫോമായ CyTrain പോര്‍ട്ടലില്‍ 1,05,796-ലധികം പൊലീസ് ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ, സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 82,704-ലധികം ഉദ്യോഗസ്ഥര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്.

വിവിധ മേഖലകളില്‍ സൈബര്‍ ഭീഷണികളുടെ വ്യാപ്തി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ എംഎച്ച്എ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പുമായും (ഡിഒടി) മറ്റ് ഏജന്‍സികളുമായും അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

DoT ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ (FRI) സംവിധാനം സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട മൊബൈല്‍ നമ്പറുകളെ മീഡിയം, ഹൈ, വെരി ഹൈ റിസ്‌ക് എന്നിങ്ങനെ തരംതിരിച്ച് അടയാളപ്പെടുത്തുന്നു. ഇത് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ബാങ്കുകള്‍ക്കും അത്തരം നമ്പറുകള്‍ തടയാനും വലിയ തോതിലുള്ള സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിന് മുമ്പ് തട്ടിപ്പ് ശൃംഖലകളെ തടയാനും കഴിയുന്നു.

പൊതുജന അവബോധം: പ്രതിരോധത്തിന്റെ ആദ്യ നിര

സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതില്‍ സാങ്കേതിക വിദ്യ നിര്‍ണായക പങ്ക് വഹിക്കുമ്പോഴും പൊതുജന അവബോധം തന്നെയാണ് ഏറ്റവും ശക്തമായ പ്രതിരോധ കവചം.
സ്ഥിരീകരിക്കാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതില്‍ നിന്നും, ഒടിപി പങ്കുവെക്കുന്നതില്‍ നിന്നും, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി പ്രചരിക്കുന്ന വാഗ്ദാനങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പൗരന്മാരോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ആര്‍ബിഐ, സെബി പോലുള്ള റെഗുലേറ്ററി ബോഡികള്‍ വ്യാജ ട്രേഡിങ് ആപ്പുകള്‍ക്കും തെറ്റിദ്ധരിപ്പിക്കുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. സൈബര്‍ തട്ടിപ്പുകള്‍ തിരിച്ചറിയാനും ഒഴിവാക്കാനും ലളിതമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന, CyberDost സംരംഭത്തിന് കീഴില്‍ അവബോധ കാമ്പെയ്നുകളും നടക്കുന്നുണ്ട്.

സൈബര്‍ കുറ്റവാളികളെ പിടികൂടുക മാത്രമല്ല, ഡിജിറ്റല്‍ ജാഗ്രതയുടെ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുക കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. മെച്ചപ്പെട്ട റിപ്പോര്‍ട്ടിങ്, തത്സമയ പ്രതികരണം, രാജ്യ വ്യാപക പരിശീലനം എന്നിവയിലൂടെ ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായി ഇടപെടാന്‍ കഴിയുമെന്ന് എംഎച്ച്എ പ്രതീഷിക്കുന്നു.

സൈബര്‍ഡോസ്റ്റ് (CyberDost) വഴി അവബോധമുള്ളവരാകുക. ജാഗ്രത പാലിക്കുക, ഓണ്‍ലൈനില്‍ സുരക്ഷിതരായിരിക്കുക. തട്ടിപ്പിന് ഇരയായെങ്കില്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറിലോ cybercrime.gov.in വഴിയോ റിപ്പോര്‍ട്ട് ചെയ്യുക.

YouTube - https://youtube.com/@cyberdosti4c

Instagram - https://www.instagram.com/cyberdosti4c?igsh=c2tteTd5Mjl2b2cw

Facebook - https://www.facebook.com/share/1KVuL1aJ9y/?mibextid=wwXIfr

X - https://x.com/cyberdost?s=11

Whatsapp - https://whatsapp.com/channel/0029Va3VAOY8fewrOtXqMw1V

Daily hunt - https://m.dailyhunt.in/profile/I4C_MHA

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+