മദ്യപിച്ച് ബഹളം വെച്ചതിന് പിടികൂടിയ യുവാവ് സ്റ്റേഷനില്‍ നിന്ന് പോലീസുകാരന്റെ മൊബൈലുമായി കടന്നുകളഞ്ഞു
ചെന്നൈ: പോലീസ് സ്‌റ്റേഷനില്‍ നിന്ന് യുവാവ് മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയിലെ കുനുറാത്തൂര്‍ സ്‌റ്റേഷനിലാണ് പോലീസുകാരുടെ കണ്‍മുന്നില്‍ നിന്ന് യുവാവ് ഫോണ്‍ കവര്‍ന്നത്.
തിങ്കളാഴ്ച്ച രാത്രി നടത്തിയ പോലീസ് പട്രോളിനിടെയാണ് കുനുറാത്തൂരിലെ ഒരു കടയുടെ മുന്നില്‍ വെച്ച് മദ്യുപിച്ച് ബഹളം വെച്ച യുവാവിനെ പോലീസ് പിടികൂടിയത്. സ്‌റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്ത ശേഷം യുവാവിനെ വിട്ടയച്ചു.

പിന്നീടാണ് സ്റ്റേഷനിലെ ഒരു പോലീസുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ ഇപ്പോഴും സ്വിറ്റ് ഓഫ് ചെയ്ത നിലയിലാണ്.
സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലുടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. പോലിസ് സ്‌റ്റേഷനില്‍ തന്നെ മോഷണം നടന്നത് തമിഴ്‌നാട് പോലീസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.












Click it and Unblock the Notifications