കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിന്നലാക്രമണത്തിന് ഉപയോഗിച്ചത് വിദേശ ആയുധങ്ങൾ... വെളിപ്പെടുത്തലുമായി പരീക്കര്‍

കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എല്ലാവരും ഫേണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഹാളിന്റെ പുറത്ത് സൂക്ഷിച്ചിരുന്നതായി പരീക്കര്‍ പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

പനാജി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ വെളിപ്പെടുത്തലുമായി അന്നത്തെ പ്രതിരോധ മന്ത്രിയും ഗോവന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. അന്നത്തെ ആക്രമണത്തിന് സൈന്യം നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചാണ് മന്ത്രി വെളിപ്പെടുത്തിയത്. മിന്നലാക്രമണത്തെ കുറിച്ച് പദ്ധതി തയ്യാറാക്കുന്ന സമയത്ത് മൊബൈല്‍ ഫേണ്‍ ആരും ഉപയോഗിച്ചിരുന്നില്ലെന്ന് പരീക്കര്‍ വെളിപ്പെടുത്തി.

parikar

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് നേരെ അജ്ഞാതന്റെ വെടിവെയ്പ്പ്; വിദ്യാര്‍ഥിയുടെ നില ഗുരുതരംയുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് നേരെ അജ്ഞാതന്റെ വെടിവെയ്പ്പ്; വിദ്യാര്‍ഥിയുടെ നില ഗുരുതരം

കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എല്ലാവരും ഫേണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഹാളിന്റെ പുറത്ത് സൂക്ഷിച്ചിരുന്നതായി പരീക്കര്‍ പറഞ്ഞു. ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളൊന്നും പുറത്തുപോകുന്നില്ല എന്ന് ഉറപ്പാക്കാനായിരുന്നു ഇതെന്നും പരീക്കര്‍ പറഞ്ഞു. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തി ഒരു വര്‍ഷം പിന്നിട്ടതിനു ശേഷമാണ് പരീക്കര്‍ ഇതിനെ കുറിച്ച് വെൡപ്പെടുത്തിയത്.

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് നേരെ അജ്ഞാതന്റെ വെടിവെയ്പ്പ്; വിദ്യാര്‍ഥിയുടെ നില ഗുരുതരംയുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് നേരെ അജ്ഞാതന്റെ വെടിവെയ്പ്പ്; വിദ്യാര്‍ഥിയുടെ നില ഗുരുതരം

മിന്നലാക്രമണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പോലും ഉദ്യോഗസ്ഥര്‍ വിദേശ രാജ്യങ്ങളില്‍ പോയി ആയുധങ്ങള്‍ സംഭരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വളരെ സുപ്രധാനമായ ഇത്തരം തയാറെടുപ്പുകള്‍ വളരെ കൃത്യതയോടെ നടത്തേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രഹസ്യങ്ങള്‍ സൂക്ഷിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ഇന്ത്യന്‍ സൈന്യം വിജയകരമായി മിന്നലാക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

English summary
The strategy to execute surgical strikes were carried out with such secrecy that mobile phones were switched off and kept at a distance during the crucial meetings with senior military and defence ministry officials, former defence minister Manohar Parrikar said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X