കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തറ വൃത്തിയാക്കുന്ന ചിത്രം ഫോട്ടോഷോപ്പെന്ന് ആര്‍ടിഐ!

  • By Kishor
Google Oneindia Malayalam News

ദില്ലി: ബി ജെ പി നേതാവ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ മോദി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്ന ഒരു ചിത്രമുണ്ട്. പണ്ടെങ്ങോ മോദി ചൂലെടുത്ത് തറ വൃത്തിയാക്കുന്ന ഒരു ചിത്രം. സാധാരണക്കാരന്‍, ചായക്കച്ചവടക്കാരന്‍ തുടങ്ങിയ ഇമേജ് ഒന്ന് കൂടി ഊട്ടി ഉറപ്പിക്കാന്‍ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മോദിയെ സഹായിച്ചിട്ടുണ്ട്.

ഇത് മോദിയാണോ എന്ന് അന്നേ ചില മോദി വിരുദ്ധര്‍ സോഷ്യല്‍ മീഡിയയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് മോദി തന്നെ എന്ന വാദത്തില്‍ മോദി അനുകൂലികള്‍ ഉറച്ചുനിന്നു. ഇപ്പോഴിതാ ഇത് മോദിയല്ല എന്നും ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് എന്നും വിവരാവകാശ നിയമപ്രകാരം തെളിഞ്ഞിരിക്കുന്നു. ജന്താ കാ റിപ്പോര്‍ട്ടര്‍ എന്ന പോര്‍ട്ടലാണ് ആര്‍ ടി ഐ മറുപടി സഹിതം ഇത് പുറത്ത് വിട്ടത്. കാണൂ....

ഇതാണാ ചിത്രം

ഇതാണാ ചിത്രം

മോദിയുടേത് എന്ന പേരില്‍ ഇറങ്ങിയ ചിത്രം ഫോട്ടോഷോപ്പാണ് എന്ന് തെളിയിക്കുന്ന ആര്‍ ടി ഐ റിപ്പോര്‍ട്ടിനൊപ്പം ജന്താ കാ റിപ്പോര്‍ട്ടര്‍ പ്രസിദ്ധീകരിച്ച ചിത്രം

തല മാത്രം മോദിയുടെ

തല മാത്രം മോദിയുടെ

മറ്റൊരു ചെറുപ്പക്കാരന്‍ തറ വൃത്തിയാക്കുന്ന ചിത്രത്തില്‍ മോദിയുടെ തല ഫോട്ടോഷോപ്പ് ചെയ്ത് ഒട്ടിക്കുകയായിരുന്നു എന്നു വേണം കരുതാന്‍

ഇതാണ് ഒറിജിനല്‍ ചിത്രം

ഇതാണ് ഒറിജിനല്‍ ചിത്രം


മോദിയുടേത് എന്ന പേരില്‍ പ്രചരിച്ച ചിത്രം ശരിക്കും ഇങ്ങനെയാണ്. ഫോട്ടോഷോപ്പിന് മുമ്പ്

ഫോട്ടോഷോപ്പ് ചില്ലറയല്ല

ഫോട്ടോഷോപ്പ് ചില്ലറയല്ല

ഫോട്ടോഷോപ്പാണ് മോദിയുടെ വിജയരഹസ്യം എന്നൊരു കളിയാക്കല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഉണ്ട്. അതിന് ശക്തി പകരുന്നതായി ഈ റിപ്പോര്‍ട്ട്

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Photo of Narendra Modi cleaning floor using broom was photoshopped, confirms RTI reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X