Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി പുത്രനൊപ്പമുള്ള പോലീസുകാരുടെ പാര്‍ട്ടി ചിത്രങ്ങള്‍ വൈറല്‍

മൈസൂര്‍: കര്‍ണാടക പൊതുമരാമത്ത് വകുപ്പുമന്ത്രി എച്ച് സി മഹാദേവപ്പയുടെ മകന്‍ സുനില്‍ ബോസിനൊപ്പം രണ്ട് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പോലീസ് ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ മകനെ ചുമലിലെടുത്തു നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറലായത്.

ചാമരാജനഗര്‍ ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര ഗൗഡയും, ടി നര്‍സിപുര്‍ സബ് ഇന്‍സ്‌പെക്ടര്‍ എം ശിവണ്ണയുമാണ് ചിത്രത്തിലുള്ളത്. നര്‍സിപുരില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന രാഘവേന്ദ്ര ഗൗഡ അടുത്തിടെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് പ്രമോഷനാകുന്നത്. ഇതിന്റെ പാര്‍ട്ടിയാണോ നടന്നതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയിയല്‍ സംശയം പ്രകടിപ്പിക്കുന്നു.

mysore

മന്ത്രി മഹാദേവപ്പയുടെ മകന്‍ നേരത്തെ തന്നെ അഴിമതി ആരോപണ വിധേയരായനാണ്. മൈന്‍സ് ആന്റ് ജിയോളജി ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിച്ചെന്ന പരാതിയില്‍ മൈസൂര്‍ സിറ്റി കോടതി സുനില്‍ ബോസിന് കഴിഞ്ഞയാഴ്ച സമന്‍സ് അയച്ചിരുന്നു. മണല്‍ക്കടത്ത് നടത്തിയതിനും മകനെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഖനന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ വി ജെ അല്‍ഫോണ്‍സിനെ മണല്‍ക്കടത്തിന് കൂട്ടുനിന്ന കേസില്‍ 2010ല്‍ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ ഇയാളെ ചോദ്യം ചെയ്‌പ്പോഴാണ് മന്ത്രിയുടെ മകന്‍ സുനില്‍ ബോസ്, സുഹൃത്ത് രാജു എന്നിവര്‍ക്ക് മണല്‍ക്കടത്തില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് സുനില്‍ ബോസ് വന്‍തോതിലുള്ള അഴിമതിയാണ് നടത്തുന്നതെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+