ധോണിയുടെ മകള്‍ സിവയുടെ ആദ്യത്തെ ഫോട്ടോ കാണണ്ടേ?
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ മകള്‍ സിവയുടെ ആദ്യത്തെ ഫോട്ടോ പുറത്ത്. സിവയുടെ അമ്മയും ധോണിയുടെ ഭാര്യയുമായ സാക്ഷി ധോണിയാണ് സിവയുടെ ആദ്യത്തെ ചിത്രം പരസ്യമാക്കിയത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് സാക്ഷി കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.
ധോണി - സാക്ഷി ദമ്പതികളുടെ കുഞ്ഞിന്റെ ആദ്യത്തെ ചിത്രം കാണാന്‍ കൊതിച്ചെത്തിയവര്‍ തെല്ല് നിരാശരായിട്ടുണ്ടാകും എന്ന് പറഞ്ഞാലും തെറ്റില്ല. കാരണം കുഞ്ഞിന്റെ മുഖം സാക്ഷി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടില്ല. സിവയുടെ ഇടത്തേ കൈയ്യുടെ ചിത്രമാണ് ട്വിറ്ററിലുള്ളത്. ഈ കൈ അമ്മ സാക്ഷിയുടെ കൈയില്‍ പിടിച്ചിരിക്കുന്നു.

സന്തോഷത്തിന്റെ കെട്ട് എന്നാണ് സാക്ഷി ധോണി ട്വിറ്ററിലെ ഫോട്ടോയ്ക്ക് അടിക്കുറിപ്പിട്ടത്. കുട്ടി ജനിച്ചയുടന്‍ മനോഹരമായ ഈ ലോകത്തിലേക്ക് സ്വാഗതം സിവ എന്ന് സാക്ഷി പോസ്റ്റിട്ടിരുന്നു. ഫെബ്രുവരി 9ന് ഇട്ട ഈ പോസ്റ്റിലാണ് സാക്ഷി മകളുടെ പേര് പുറത്ത് വിട്ടത്. സാക്ഷി - ധോണി ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണിത്.
ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സാക്ഷി ധോണി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 33കാരനായ ധോണി ഇപ്പോള്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുമായി ഓസ്ട്രേലിയയിലാണ്. മകള്‍ കാത്തിരിക്കട്ടെ ആദ്യം ലോകകപ്പ്, അതാണ് പ്രധാനം എന്നായിരുന്നു മകളെ കാണാന്‍ പോകുന്നില്ലേ എന്ന ചോദ്യത്തിന് ധോണി നല്കിയ മറുപടി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications