നടി സുമലതയുടെ ഭര്‍ത്താവ് അംബരീഷിന്റെ ചുംബനം; പ്രതിരോധവുമായി ബിജെപി
ബെംഗളുരു: കര്‍ണാടക നിയമസഭില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം ആസ്വദിച്ച് വെട്ടിലായ ബിജെപി പ്രതിരോധവുമായി രംഗത്ത്. ചലചിത്രകാരനും നടി സുമലതയുടെ ഭര്‍ത്താവുമായ അംബരീഷിന്റെ ചില ചിത്രങ്ങള്‍ എടുത്തുകാട്ടിയും വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചുമാണ് ബിജെപി തങ്ങള്മാത്രമല്ല ഇക്കാര്യത്തില്‍ കേമന്മാരെന്ന് വരുത്തിത്തീര്‍ക്കുന്നത്.
മദ്യപിച്ച് അവശനായ അംബരീഷ് അജ്ഞാതയായ ഒരു പെണ്‍കുട്ടിയെ ചുംബിക്കുന്ന ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അംബരീഷും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ്.എസ്. മല്ലികാര്ജുനയും ട്രഷറി ബെഞ്ചിലിരുന്ന് വീഡിയോ കാണുന്ന ചിത്രവും ബിജെപി വിവാദത്തിലാക്കിയിട്ടുണ്ട്. ഡെക്കാന്‍ ഹെറാള്‍ഡ് ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടു. എന്നാല്‍, ഇവര്‍ എന്താണ് കാണുന്നതെന്ന് വ്യക്തമല്ല.

ബിജെപി തനിക്കെതിരെ തിരിഞ്ഞതിനെതിരെ കടുത്ത വിമര്‍ശനത്തോടെയാണ് അംബരീഷ് പ്രതികരിച്ചത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും സിനിമയില്‍ പലതരത്തിലുള്ള നൃത്തങ്ങളും ചെയ്തിട്ടുണ്ടെന്നും അംബരീഷ് തിരിച്ചടിച്ചു. എന്നാല്‍ നിയമസഭയില്‍ അത്തരമൊരുകാര്യം താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ പ്രചരിക്കുന്ന ചിത്രം ആര്‍ക്കുവേണമെങ്കിലും അയച്ചുകൊടുക്കാമെന്നും അംബരീഷ് വെല്ലുവിളിച്ചു.
നിയമസഭയില്‍ ഗൗരവമേറിയ ചര്‍ച്ചയ്ക്കിടെ ബിജെപി എംഎല്‍എമാര്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം സൂം ചെയ്ത് കാണുന്നത് ഒരു വാര്‍ത്താ ചാനലാണ് പുറത്തുവിട്ടത്. നാണക്കേടിലായ ബിജെപി, എംഎല്‍എമാരെ ശാസിച്ചിരുന്നു. എംഎല്‍എമാര്‍ കണ്ണീരോട് മാപ്പുപറഞ്ഞതായി പിന്നീട് നിയമസഭാ സ്പീക്കറും അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications