Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രി കട്ടിലില്‍ കാല്‍ വച്ച് നില്‍ക്കുന്ന ഐഎഎസ് ഓഫീസറിന്റെ ഫോട്ടോ വൈറലാകുന്നു

ബിലാസ്പൂര്‍: ആശുപത്രി കട്ടിലിന്റെ സ്റ്റീല്‍ കമ്പിയില്‍ കാല്‍ വച്ച് നില്‍ക്കുന്ന ഐഎസ് ഓഫീസറിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. 2013 ബാച്ച് ഐഎഎസുകാരനായ ജഗദീഷ് സൊങ്കര്‍ ഇപ്പോള്‍ പ്രൊബേഷനിലാണ്. മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി കേള്‍ക്കുന്ന ലോക് സൂരജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സ്ഥലത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പരിശോധനയ്ക്ക് എകത്തിയതായിരുന്നു എംബിബിഎസ് ബിരുദധാരി കൂടിയായ സൊങ്കര്‍.

ആശുപത്രിയിലെത്തിയ സൊങ്കര്‍ ഏതാനും രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോഷാകാഹാര കുറവുള്ള കുട്ടികളെ ചികിത്സിക്കുന്ന വാര്‍ഡിലെത്തിയപ്പോഴായിരുന്നു വിവാദ സംഭവം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യത്തെ കുറിച്ച് ചോദിച്ചറിയുന്നതിനിടെ കുട്ടിയും അമ്മയും ഇരിക്കുന്ന കട്ടിലിനു മുകളില്‍ കാല്‍ പൊക്കി വയ്ക്കുകയായിരുന്നു സൊങ്കര്‍. അടുത്ത് നിന്നവരാരോ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയിയല്‍ ഇട്ടതോടെയാണ് സംഭവം വൈറലായത്.

IAS Officer

ട്വിറ്ററിലാണ് ഡോ.സൊങ്കറിനെതിരെ ആദ്യം ജനരോക്ഷ മുയര്‍ന്നത്. ഐഎഎസ് അസോസിയേഷനും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം താന്‍ കരുതികൂട്ടി ചെയ്തതല്ല വിവാദ സംഭവമെന്നും അത് ഒഴിവാക്കാമായിരുന്നെന്നും സൊങ്കര്‍ പ്രതികരിച്ചു.

ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ഡോ. സൊങ്കറിനെ ക്രൂശിക്കരുതെന്ന് പറഞ്ഞ് സംസ്ഥാനത്തെ മറ്റൊരു എഎഎസ് ഓഫീസറായ അലക്‌സ് പോള്‍ മേനോനും രംഗത്തെത്തി. ഇത്രയും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ആളെ താന്‍ കണ്ടിട്ടില്ലെന്നും രോഗികളെ ചികിത്സിക്കാനും മറ്റും കൂടുതല്‍ സമയം ചെലവഴിക്കുന്നയാളാണ് ഡോ. സൊങ്കര്‍ എന്നും അലക്‌സ് പോള്‍ ട്വീറ്റില്‍ കുറിച്ചു.

ഒരു ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട മിനിമം മര്യാദ പോലും ഡോ. ജഗദീഷ് സൊങ്കര്‍ പാലിച്ചില്ലെന്നും സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ പരിശീലനം നല്‍കണമെന്നും മുഖ്യമന്ത്രി രമണ്‍ സിങ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+