കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് നിയമലംഘനത്തിൽ കുടുങ്ങി ഗതാഗതമന്ത്രിയും; ഹെൽമറ്റില്ലാതെ ഗഡ്ക്കരി, പിഴയീടാക്കണമെന്നാവശ്യം

Google Oneindia Malayalam News

ദില്ലി: ട്രാഫിക് നിയമലംഘനങ്ങൾക്ക് കനത്ത പിഴയിടാക്കുന്ന നിയമം കൊണ്ടുവന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ ട്രാഫിക് നിയമലംഘനത്തിന്റെ ചിത്രം വൈറലാവുന്നു. അടുത്തിടെ പാർലമെന്റ് പാസാക്കിയ മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം അമിത വേഗം, ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കൽ എന്ന് തുടങ്ങി സകല ട്രാഫിക് നിയമലംഘനങ്ങൾക്കും വലിയ പിഴയാണ് ഈടാക്കുന്നത്.

നേതൃത്വം തികഞ്ഞ തോല്‍വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില്‍ രൂക്ഷമായ വാക് പോര്നേതൃത്വം തികഞ്ഞ തോല്‍വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില്‍ രൂക്ഷമായ വാക് പോര്

വാഹനത്തിന്റെ യഥാർത്ഥ വിലയേക്കാൾ വലിയ തുക നിയമലംഘനങ്ങൾക്ക് പിഴയീടാക്കിയ സംഭവങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ട്രാഫിക് നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ മിക്ക സംസ്ഥാനങ്ങളിലും പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ ക്യാംപെയിനുകളും നടക്കുന്നുണ്ട്.

gadkari

ഇത്തരത്തിൽ ട്രാഫിക് നിയമ ബോധവൽക്കരണത്തിന്റെ ഭാഗമായി മഹാരാഷ്ട്ര പോലീസിൻറെ ഒരു ട്വീറ്റിന് ചുവടെ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ കുടുക്കിയത്. നിയമലംഘനത്തിന് കർശന പിഴയിടാക്കുമെന്ന് പറയുന്ന ട്വീറ്റിന് താഴെയാണ് നിതിൻ ഗഡ്കരി ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 പി ചിദംബരത്തിന് വീണ്ടും തിരിച്ചടി: മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി, അറസ്റ്റ് ചെയ്തേക്കും പി ചിദംബരത്തിന് വീണ്ടും തിരിച്ചടി: മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി, അറസ്റ്റ് ചെയ്തേക്കും

ഗതാഗത വകുപ്പ് മന്ത്രിയുടെ ഗുരുതരമായ ട്രാഫിക് നിയമലംഘനം നിങ്ങൾ കാണുന്നില്ലേ? അതോ നിയമങ്ങൾ സാധാരണക്കാർക്ക് വേണ്ടി മാത്രമാണോയെന്നും ഫോട്ടോയ്ക്കൊപ്പം കമന്റ് ചെയ്തിരിക്കുന്നു. ഇതുകൊണ്ട് മാത്രം അവസാനിച്ചില്ല, നിതിൻ ഗഡ്കരിക്കരിയിൽ നിന്നും പിഴയീടാക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ പരാതിയും ആരംഭിച്ചു. 2014ൽ എടുത്തതാണ് ആ ചിത്രമെന്നാണ് റിപ്പോർട്ട്.

English summary
Photo of Nitin Gadkari riding scooter without helmet goes viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X