കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞസാരിയും കൂളിംഗ് ഗ്ലാസും വോട്ടിംഗ് യന്ത്രവും; പോളിംഗ് ബൂത്തിലെ സുന്ദരിയെ സോഷ്യൽ മീഡിയ കണ്ടെത്തി

Google Oneindia Malayalam News

ദില്ലി: രാജ്യം നിർണായകമായ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ആറ് ഘട്ടങ്ങളാണ് ഞായറാഴ്ചയോടെ പൂർത്തിയായത്. ബംഗാളിലെ നടന്ന അനിഷ്ഠ സംഭവങ്ങൾ ഒഴിച്ചാൽ പൊതുവെ സമാധാന പരമായിരുന്നു ആറാംഘട്ട വോട്ടെുപ്പ്. അക്രമസംഭവങ്ങൾക്കിടയിലും ബംഗാളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലും ദില്ലിയിലും പോളിംഗ് മന്ദഗതിയിലായിരുന്നു.

പോളിംഗ് ശതമാനവും സ്ഥാനാർത്ഥികളുടെ പ്രതികരണവുമാക്കെ വാർത്തകളിൽ നിറഞ്ഞെങ്കിലും സോഷ്യൽ മീഡിയ പക്ഷെ ഒരു പോളിംഗ് ഓഫീസറുടെ പിന്നാലെയായിരുന്നു. വോട്ടിംഗ് യന്ത്രവുമായി പോളിംഗ് ബൂത്തിലേക്ക് നടന്നു നീങ്ങുന്ന സുന്ദരി പോളിംഗ് ഓഫീസർ ആരാണെന്ന ചോദ്യത്തിന് ഒടുവിൽ സോഷ്യൽ മീഡിയ തന്നെ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.

ഇനി കോണ്‍ഗ്രസ് യുഗം; രാഹുല്‍ പ്രതീക്ഷയില്‍, വിലയിരുത്തല്‍ ഇങ്ങനെ, സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസിഇനി കോണ്‍ഗ്രസ് യുഗം; രാഹുല്‍ പ്രതീക്ഷയില്‍, വിലയിരുത്തല്‍ ഇങ്ങനെ, സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി

ആറാം ഘട്ടത്തിൽ

ആറാം ഘട്ടത്തിൽ

വോട്ടെടുപ്പിനിടെ ബംഗാളിൽ നടന്ന അക്രമ സംഭവങ്ങളായിരുന്നു ആറാം ഘട്ട വോട്ടെടുപ്പിനിടെ ഏറ്റവും വാർത്താ പ്രാധാന്യം നേടിയ വിഷയം. ഒരു ബിജെപി പ്രവർത്തകനും ഒരു തൃണമൂൽ പ്രവർത്തകനും വോട്ടെടുപ്പ് ദിവസം കൊല്ലപ്പെട്ടു. 2 ബിജെപി പ്രവർത്തകർക്ക് വെടിയേറ്റു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തിയതും ആറാം ഘട്ടത്തിലായിരുന്നു. ഇതിനിടയിലും സോഷ്യൽ മീഡിയ തിരഞ്ഞത് സുന്ദരിയായ ഒരു പോളിംഗ് ഓഫീസറെ ആയിരുന്നു.

 മഞ്ഞസാരിയുടുത്ത്

മഞ്ഞസാരിയുടുത്ത്

മഞ്ഞ സാരിയുടുത്ത്, കൂളിംഗ് ഗ്ലാസ്സും ധരിച്ച് കൈയ്യിൽ വോട്ടിംഗ് യന്ത്രവുമായി നടന്നുവരുന്ന പോളിംഗ് ഉദ്യോഗസ്ഥയുടെ ചിത്രം നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ഇതാരാണെന്ന് അറിയാനുള്ള ചർച്ചകളായി സോഷ്യൽ മീഡിയയിൽ നിറയെ. പോളിംഗ് ബൂത്തിൽ നിന്നുള്ള ദൃശ്യങ്ങൾ തന്നെയാണോ അതോ വല്ല സിനിമാ രംഗമാണോ എന്നു പോലും ചിലർ സംശയം പ്രകടിപ്പിച്ചു.

 ഉത്തരം ഇതാണ്

ഉത്തരം ഇതാണ്

മഞ്ഞസാരിയുടുത്ത് സിനിമാ സ്റ്റൈലിൽ നടന്നു നീങ്ങുന്ന പോളിംഗ് ഉദ്യോഗസ്ഥയെ കുറിച്ചുള്ള അന്വേഷണം ഒടുവിൽ ചെന്നു നിന്നത് ഉത്തർ പ്രദേശിലാണ്. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ് സോഷ്യൽ മീഡിയയിൽ താരമായ ഈ ഉദ്യോഗസ്ഥ. പേര് റീന ദ്വിവേദി.

യുപി സ്വദേശി

യുപി സ്വദേശി

ഉത്തർപ്രദേശിലെ ദേവര സ്വദേശിനിയാണ് റീന ദ്വിവേദി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വോട്ടിംഗ് യന്ത്രവുമായി റീന എത്തുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചിത്ര വൈറലായതോടെ നിരവധി നിരവധി ആരാധകരെയാണ് ഒറ്റ ദിവസത്തിനുള്ളിൽ റീനയ്ക്ക് ലഭിച്ചത്. പോളിംഗ് ബൂത്തിലേക്കെത്തുന്ന ചിത്രങ്ങൾ മാത്രമല്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പകർത്തിയ റീനയുടെ ചിത്രങ്ങളും വൈറലായിരുന്നു.

 ടിക് ടോക്ക് വീഡിയോ

ടിക് ടോക്ക് വീഡിയോ

ടിക്ക് ടോക്ക് വീഡിയോകളിലും സജീവമാണ് റീന. ആളെ തിരിച്ചറിഞ്ഞതിന് പിന്നാലെ റീന മോഡേൺ വേഷത്തിൽ എത്തുന്ന ടിക്ക് ടോക്ക് വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

 നളിനി സിംഗോ?

നളിനി സിംഗോ?

ചിത്രങ്ങൾ വൈറലായതിന് പിന്നാലെ പോളിംഗ് ഓഫീസറുടെ പേര് നളിനി സിംഗ് എന്നാണെന്നും ഇവർ മിസിസ് ജയ്പ്പൂർ മത്സരത്തിലെ വിജയിയാണെന്നുമൊക്ക പ്രചരിച്ചു. എന്നാൽ ടിക്ക് ടോക്ക് വീഡിയോയിൽ നിന്നാണ് ഉദ്യോഗസ്ഥയുടെ പേര് റീന ദ്വിവേദി എന്നാണെന്ന് വ്യക്തമായത്. അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ പകർത്തിയതാണ് ഈ ചിത്രം.

വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലായ റീനയുടെ ടിക്ക് ടോക് വീഡിയോ

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Photo of polling officer wearing and yellow saree goes viral in social media. She id Reena Dwivedi from UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X