കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ജയ് വിളിച്ച ഹിന്ദു യുവതിയുടെ വസ്ത്രമുരിച്ചു; നാഭിക്ക് ആഞ്ഞുചവിട്ടി!! കോണ്‍ഗ്രസുകാര്‍?

  • By Ashif
Google Oneindia Malayalam News

ദില്ലി: യുവതിയുടെ വസ്ത്രം പരസ്യമായി അഴിച്ചു. ക്രൂരമായി മര്‍ദ്ദിച്ചു. നാഭിക്ക് ആഞ്ഞുചവിട്ടി... കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂരത വരച്ചുകാട്ടുന്ന സംഭവം എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് കുറച്ചു ഫോട്ടോകള്‍. ദേശീയ മാധ്യമങ്ങള്‍ ഈ സംഭവത്തിന്റെ നിജസ്ഥിതി തേടി.

ബംഗാളിലാണ് സംഭവം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ ബംഗാളില്‍ എവിടെയും അങ്ങനെ ഒരു സംഭവം നടന്നതായി അറിവില്ല. പിന്നെ എവിടെയാണ് ഈ ക്രൂരകൃത്യം നടന്നത്. വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന്റെ യാഥാര്‍ഥ്യം അറിഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ....

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

പ്രചാരണത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു... പശ്ചിമ ബംഗാൡ കോണ്‍ഗ്രസിന്റെ റാലി നടക്കുകയായിരുന്നു. അതിനിടെ ഒരു യുവതി ബിജെപിക്കും നരേന്ദ്ര മോദിക്കും ജയ് വിളിച്ചു. നരേന്ദ്ര മോദി സിന്ദാബാദ് എന്ന് ആവര്‍ത്തിച്ചുവിളിച്ചു.

വളഞ്ഞിട്ട് യുവതിയെ മര്‍ദ്ദിച്ചു

വളഞ്ഞിട്ട് യുവതിയെ മര്‍ദ്ദിച്ചു

യുവതിയുടെ നടപടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ല. ഹിന്ദു പെണ്‍കുട്ടിയാണ് മോദിക്ക് സിന്ദാബാദ് വിളിച്ചത്. ഉടനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് യുവതിയെ മര്‍ദ്ദിച്ചു. വസ്ത്രം അഴിച്ചു നാഭിക്ക് ചവിട്ടി. ഇതിന്റെ ചിത്രങ്ങളാണിത്... എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്

ഹിന്ദു അഖിലേഷ് ഗുപ്ത

ഹിന്ദു അഖിലേഷ് ഗുപ്ത

വെള്ളിയാഴ്ചയാണ് വിവാദമായ ഈ പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഹിന്ദു അഖിലേഷ് ഗുപ്ത എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ വിവരത്തിന്റെ പ്രചാരണം. മാധ്യമങ്ങളില്‍ നിജസ്ഥിതി തേടി. ബംഗാളില്‍ എവിടെയും അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. പക്ഷേ..

പത്ത് വര്‍ഷം മുമ്പ്

പത്ത് വര്‍ഷം മുമ്പ്

പത്ത് വര്‍ഷം മുമ്പ് സമാനമായൊരു സംഭവം നടന്നിരുന്നു. ബംഗാളിലല്ല, അസമിലെ ഗുവാഹത്തിയിലാണ്. ആദിവാസി യുവതിയെ ഒരു കൂട്ടം അക്രമികള്‍ മര്‍ദ്ദിക്കുന്നതായിരുന്നു ചിത്രം. ഇതിന്റെ വീഡിയോയും അന്ന് പ്രചരിച്ചിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച സംഘം യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റിയും മര്‍ദ്ദിച്ചു.

ലക്ഷ്യം മറ്റൊന്ന്

കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലര്‍ അസമിലെ സംഭവത്തിന്റെ ചിത്രമെടുത്ത് ഇപ്പോള്‍ പ്രചരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം ലോകം അറിയട്ടെ എന്നും ഫോട്ടോയുടെ അടിക്കുറിപ്പിലുണ്ടായിരുന്നു. ചിത്രം പ്രചരിപ്പിച്ച പ്രൊഫൈല്‍ വ്യാജമാണെന്നാണ് അറിയുന്നത്.

കാട്ടുതീ പോലെ

കാട്ടുതീ പോലെ

എന്നാല്‍ ചിത്രം പോസ്റ്റ് ചെയ്ത ഉടനെ കാട്ടുതീ പോലെ പ്രചരിക്കുകയായിരുന്നു. 15000ത്തിലധികം പേര്‍ ഷെയല്‍ ചെയ്തു. ഓട്ടേറെ പേര്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി രംഗത്തുവന്നു. സംഭവത്തിന്റെ യാഥാര്‍ഥ്യം പരിശോധിക്കാതെയായിരുന്നു പ്രതികരണമെല്ലാം.

ലക്ഷ്മി ഒറംഗിന്റെ ചിത്രം

ലക്ഷ്മി ഒറംഗിന്റെ ചിത്രം

ഫേസ്ബുക്കില്‍ തുടങ്ങിയ പ്രചാരണം വാട്‌സ്ആപ്പിലേക്ക് കടന്നു. ഇതോടെ സോഷ്യല്‍ മീഡിയകളിലെല്ലാം സംഭവം ചര്‍ച്ചയായി. അസമില്‍ 2007ലാണ് ക്രൂരത യഥാര്‍ഥത്തില്‍ അരങ്ങേറിയത്. ലക്ഷ്മി ഒറംഗ് എന്ന ആദിവാസി യുവതിയാണ് ആക്രമണത്തിന് ഇരയായത്.

നഗ്നയാക്കി നടത്തി

നഗ്നയാക്കി നടത്തി

ലക്ഷ്മിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ അക്രമികള്‍ അവളെ പരസ്യമായി നഗ്നയാക്കി നടത്തി. ആദിവാസികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയായിരുന്നു ഇങ്ങനെ ഒരു അനിഷ്ട സംഭവം അരങ്ങേറിയത്.

കരയുന്ന രംഗങ്ങള്‍

കരയുന്ന രംഗങ്ങള്‍

യുവതി കരയുന്ന രംഗങ്ങള്‍ അന്ന് ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ചില പ്രദേശവാസികള്‍ വന്ന് ഒടുവില്‍ യുവതിയെ രക്ഷിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ ചിത്രമാണ് കോണ്‍ഗ്രസിന് മേല്‍ പഴിചാരി ഇപ്പോള്‍ പ്രചരിപ്പിച്ചത്.

മുമ്പും ഉപയോഗിച്ചു

മുമ്പും ഉപയോഗിച്ചു

ഈ ചിത്രം പല രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് സത്യം. രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിന് സോഷ്യല്‍ മീഡിയയില്‍ പല വ്യക്തികളുടെ പേരിലും ഈ ചിത്രം പ്രചരിപ്പിക്കാറുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ തവണയും ഓരോ അടിക്കുറിപ്പാകുമെന്ന് മാത്രം.

തൃണമൂലിനും മുസ്ലിംകള്‍ക്കുമെതിരെ

തൃണമൂലിനും മുസ്ലിംകള്‍ക്കുമെതിരെ

2016ലും ഈ ചിത്രം പ്രചരിപ്പിക്കപ്പെട്ടിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു അന്നത്തെ പ്രചാരണം. തൃണമൂല്‍ പ്രവര്‍ത്തകര്‍ ഹിന്ദു യുവതിയെ ആക്രമിക്കുന്നുവെന്നായിരുന്നു അന്നത്തെ അടിക്കുറിപ്പ്. ഹിന്ദു മൂര്‍ദാബാദ് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ വിളിപ്പിച്ചതെന്നും പ്രചരിപ്പിക്കപ്പെട്ടു.

ബിജെപിക്കെതിരെയും

ബിജെപിക്കെതിരെയും

എന്നാല്‍ ബിജെപിക്കെതിരെയും 2016ല്‍ ഈ ഫോട്ടോ ഉപയോഗിക്കപ്പെട്ടിരുന്നു. 2016 മാര്‍ച്ചിലായിരുന്നു ബിജെപിക്കെതിരെ പ്രചരിപ്പിച്ചത്. ദളിത് യുവതിയെ വസ്ത്രമഴിച്ച് ചിലര്‍ മര്‍ദ്ദിക്കുന്നു, ബിജെപി ഭരണത്തില്‍ ദളിതുകള്‍ക്ക് രക്ഷയില്ല തുടങ്ങിയ അടിക്കുറിപ്പോടെയായിരുന്നു ഈ പ്രചാരണം.

സൗദിയില്‍ ഹര്‍ത്താല്‍ സമാനം; കടകള്‍ തിടുക്കത്തില്‍ അടയ്ക്കുന്നു, മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്സൗദിയില്‍ ഹര്‍ത്താല്‍ സമാനം; കടകള്‍ തിടുക്കത്തില്‍ അടയ്ക്കുന്നു, മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്

English summary
Photo of tribal girl paraded naked in Assam being used to malign Congress in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X