കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംഎല്‍എയെ പോലീസ് ഉദ്യോഗസ്ഥന്‍ ചുമക്കുന്നു, ഫോട്ടോ വൈറല്‍!

  • By Muralidharan
Google Oneindia Malayalam News

ശ്രീനഗര്‍: നദി മുറിച്ചുകടക്കവേ എം എല്‍ എയെ പോലീസ് ഉദ്യോഗസ്ഥന്‍ ചുമക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജമ്മു കാശ്മീരിലാണ് സംഭവം. ഛംബ് അസംബ്ലി മണ്ഡലത്തിലെ പ്രതിനിധിയായ കൃഷ്ണല്‍ ലാലിനെയാണ് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ ചുമലില്‍ എടുത്തിരിക്കുന്നത്.

ഇതില്‍ തെറ്റായി യാതൊന്നും ഇല്ലെന്നാണ് എം എല്‍ എ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ തന്റെ സുരക്ഷയ്ക്കായി ഏര്‍പ്പാടാക്കിയതാണ്. നദി കടക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സഹായിച്ചതില്‍ എന്താണ് തെറ്റ്. ഞാന്‍ ആരെയും നിര്‍ബന്ധിച്ച് ചെയ്യിച്ച കാര്യമല്ല ഇത്. ഞങ്ങള്‍ നദി മുറിച്ചുകടക്കുകയായിരുന്നു. അദ്ദേഹം എന്നെ എടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.

pic

അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കാനാണ് തങ്ങള്‍ ഇവിടെയുള്ളത്. ഞങ്ങള്‍ രണ്ടുപേരും പൊതുജനങ്ങളുടെ സേവകരാണ് - എം എല്‍ എയുടെ വാദങ്ങള്‍ ഇങ്ങനെ പോകുന്നു. എം എല്‍ എ ആകുന്നതിന് മുമ്പ് എത്രയോ കാലം താന്‍ ഇവിടെ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. അക്കാലത്ത് ഈ നദിയൊക്കെ താന്‍ മുറിച്ചുകടന്നിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ താന്‍ എം എല്‍ എയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പണിയാണ് ജനപ്രതിനിധികളെ സഹായിക്കുക എന്നുള്ളത്.

English summary
A photo of a BJP MLA climbing on the back of his personal security officer (PSO) to cross a rivulet has gone viral on social media in Jammu and Kashmir. Justifying his action, the legislator said that the PSO has been employed by the government to help him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X