പോൺ കാണുന്ന രാഹുൽ ഗാന്ധി! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ

ദില്ലി: 2019ൽ കേന്ദ്രത്തിലെ അധികാരം ബിജെപിയിൽ നിന്നും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ നേതാവാണ് രാഹുൽ ഗാന്ധി. മോദിയെ എതിർക്കാൻ തക്ക ശക്തി രാഹുലിന് ഇല്ല എന്ന പഴയ അഭിപ്രായമൊന്നും ഇന്നാർക്കും രാഹുലിനെ കുറിച്ച് ഉണ്ടാവാണ് സാധ്യതയില്ല. വരുംകാല പ്രധാനമന്ത്രിയായി രാജ്യം ഉറ്റ് നോക്കുന്ന രാഹുൽ ഗാന്ധി പൊതുസ്ഥലത്ത് വെച്ച് ഫോണിൽ പോൺ ചിത്രം കണ്ടാൽ എങ്ങനിരിക്കും!

കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നടുവിൽ നിന്ന് കൂളായി മൊബൈൽ ഫോണിൽ നഗ്നചിത്രം കാണുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്:

ഫോട്ടോ ഷോപ്പിന്റെ ആശാന്മാർ

ഫോട്ടോ ഷോപ്പിന്റെ ആശാന്മാർ

ഫോട്ടോ ഷോപ്പിന്റെ ആശാന്മാരാണ് തങ്ങളെന്ന് സംഘപരിവാറുകാര്‍ പലതവണയായി തെളിയിച്ചിട്ടുള്ളതാണ്. വിദേശ രാജ്യങ്ങളിലെ മികച്ച സൗകര്യങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയവയെന്ന് അവകാശപ്പെട്ടും സണ്ണി ലിയോണിനെ കാണാന്‍ തടിച്ച് കൂടിയ ആള്‍ക്കൂട്ടത്തെ അമിത് ഷായുടെ റാലിയിലെ ജനപങ്കാളിത്തമായി അവതരിപ്പിച്ചുമൊക്കെ ഫോട്ടോ ഷോപ്പിലെ വൈദഗ്ധ്യം സംഘികള്‍ തെളിയിച്ചിട്ടുള്ളതാണ്.

പോൺ കാണുന്ന രാഹുൽ

പോൺ കാണുന്ന രാഹുൽ

സംഘികളുടെ ഫോട്ടോ ഷോപ്പ് കലാപരിപാടികളില്‍ ഏറ്റവും പുതിയതാണ് രാഹുല്‍ ഗാന്ധി തന്റെ ഫോണില്‍ പോണ്‍ ചിത്രം കാണുന്നുവെന്ന പ്രചാരണം. ഒറ്റ നോട്ടത്തില്‍ സത്യമെന്ന് തോന്നുന്ന ചിത്രം. എന്നാല്‍ ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാക്കാം ചിത്രം എഡിറ്റ് ചെയ്തതാണ് എന്ന്. യോഗി സര്‍ക്കാര്‍ എന്ന് പേരുള്ള ഫേസ്ബുക്ക് പേജില്‍ നിന്നാണ് ഈ ചിത്രം പ്രചരിക്കുന്നത്.

ഫോട്ടോ നുണ പറയില്ലത്രേ

ഫോട്ടോ നുണ പറയില്ലത്രേ

ഫോട്ടോ നുണ പറയില്ല, നോക്കൂ രാഹുല്‍ ഗാന്ധി എന്താണ് ചെയ്യുന്നത് എന്ന തലക്കെട്ടിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിജെപി അനുകൂല ഫേസ്ബുക്ക് പേജായ യോഗി സര്‍ക്കാരില്‍ മൂന്ന് ലക്ഷത്തോളം അംഗങ്ങളാണ് ഉള്ളത്. ഇതിനകം ഈ വ്യാജ ചിത്രം പതിനൊന്നായിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നു.

അപമാനിക്കൽ ലക്ഷ്യം

അപമാനിക്കൽ ലക്ഷ്യം

ആയിരത്തിലധികം കമന്റുകളും അയ്യായിരത്തിലധികം ലൈക്കുകളും കിട്ടിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നടുവില്‍ നിന്നും രാഹുല്‍ ഗാന്ധി പോണ്‍ കാണുന്ന എന്ന തരത്തിലുള്ള ചിത്രം കോണ്‍ഗ്രസ് അധ്യക്ഷനെ അപമാനിക്കുക എന്ന ഒറ്റ ഉദ്ദേശത്തില്‍ തയ്യാറാക്കിയതാണെന്ന് പകല്‍ പോലെ വ്യക്തം.

പോണല്ല അസാധു നോട്ട്

പോണല്ല അസാധു നോട്ട്

ഈ വ്യാജ ചിത്രത്തിന്റെ ഒറിജിനല്‍ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നടുവില്‍ നിന്ന് രാഹുല്‍ കയ്യിലുള്ള അസാധുനോട്ടുകള്‍ എണ്ണിനോക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം. നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ കയ്യിലുള്ള അസാധു കറന്‍സി മാറാന്‍ രാഹുല്‍ ഗാന്ധി ബാങ്കിന് മുന്നില്‍ വരിനിന്നപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്.

രാഹുലിനെ തോൽപ്പിക്കാൻ

രാഹുലിനെ തോൽപ്പിക്കാൻ

2016 നവംബര്‍ 11ന് എടുത്ത ഈ ചിത്രം അന്ന് തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നതാണ്. ഇതാണ് പോണ്‍ കാണുന്ന രാഹുല്‍ ഗാന്ധിയെന്ന പേരില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘികള്‍ വ്യാജ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്.

പഴയ പപ്പുവല്ല ഇത്

പഴയ പപ്പുവല്ല ഇത്

കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ വെറും പപ്പുവും അമൂല്‍ ബേബിയുമായി പരിഹസിക്കപ്പെട്ടിരുന്ന രാഹുല്‍ അടുത്ത കാലത്തായി പക്വതയുള്ള നേതാവായി ഉയര്‍ന്ന് വരുന്നതാണ് സംഘപരിവാര്‍ സൈബര്‍ ആക്രമണം കടുപ്പിക്കാനുള്ള പ്രധാന കാരണം. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മോദിയെയും ബിജെപി സര്‍ക്കാരിനേയും കടന്നാക്രമിച്ചത് കൂടാതെ മോദിയെ ആലിംഗനം ചെയ്തതും രാഹുലിന് നല്ല രാഷ്ട്രീയ മൈലേജ് നല്‍കിയിരുന്നു.

വ്യാജ പ്രചാരണം തുടർക്കഥ

വ്യാജ പ്രചാരണം തുടർക്കഥ

കൂടാതെ റാഫേല്‍ ഇടപാടിന്റെ പേരില്‍ രാഹുല്‍ മോദി സര്‍ക്കാരിനെ നിരന്തരമായി കടന്നാക്രമിക്കുകയും ചെയ്യുന്നു. രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കള്‍ ആയിട്ടുള്ള സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങളെ നേരത്തെ തന്നെ അശ്ലീലച്ചുവയോടെ സംഘികള്‍ പ്രചരിപ്പിക്കുന്നുണ്ട്. രാഹുലിന്റെ സീറ്റിന് പിന്നിലെ ഗാന്ധിയുടെ ചിത്രം ഓറംഗസേബിന്റേതാക്കി മാറ്റി വരെ വ്യാജ പ്രചാരണം നടന്നിരുന്നു.

സോണിയയേയും വെറുതെ വിടാറില്ല

സോണിയയേയും വെറുതെ വിടാറില്ല

രാഹുലിനെ മാത്രമല്ല, സോണിയ ഗാന്ധിയേയും സംഘികള്‍ വെറുതെ വിട്ടിട്ടില്ല. ജെയിംസ് ബോണ്ട് ചിത്രത്തിലെ നായിക ഉര്‍സുല ആന്‍ഡ്രസ്സിന്റെ ബിക്കിനി ചിത്രം സോണിയയുടേതാണ് എന്ന തരത്തിലാണ് സംഘപരിവാര്‍ പ്രചരിപ്പിച്ചത്. നടന്‍ സീന്‍ കോണറിക്കൊപ്പം ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രമാണ് ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന പേരിലുള്ള സംഘി ഗ്രൂപ്പില്‍ നിന്നും പ്രചരിപ്പിക്കപ്പെട്ടത്. സോണിയ മുന്‍ മാലിദ്വീപ് പ്രസിഡണ്ടിന്റെ മടിയിലിരിക്കുന്നു എന്ന പേരിലും വ്യാജ ചിത്രം പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

യോഗി സർക്കാർ എന്ന പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q